അപ്രതീക്ഷിതമായി ബിഗ് ബോസിലെത്തിയ താരമാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസിലൂടെയാണ് മലയാളികള്‍ ജസ്ലയെ അടുത്തറിഞ്ഞെതെന്നും പറയാം. സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റായ ജസ്ല വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ബിഗ്‌ബോസില്‍ എത്തുന്നത്. ബിഗ് ബോസ് വീട്ടില്‍നിന്നും പുറത്തിറങ്ങിയ ജസ്ല സോഷ്യല്‍മീഡിയയല്‍ സജീവമാണ്. കഴിഞ്ഞജിവസം താരം പങ്കുവച്ച ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

പൊലീസ് തൊപ്പിയണിഞ്ഞുള്ള ചിത്രങ്ങളാണ് ജസ്ല ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 'നടക്കാതെപോയ സ്വപ്‌നങ്ങളാണ് ചിലര്‍ക്ക് ചില വേഷങ്ങള്‍' എന്നാണ് ഫോട്ടോയ്ക്ക് താരം ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഒരുപാട് ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്.

സിനിമയിലേക്ക് എപ്പോഴെത്തുമെന്നും, നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരുപാട് സിനിമാ വേഷങ്ങളുണ്ടന്നുമെല്ലാമാണ് ആരാധകര്‍ കമന്റിടുന്നത്. ജസ്ലയുടെ ടിക് ടോക് വീഡിയോകളും താരം പോസ്റ്റുചെയ്യുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ഇപ്പോള്‍ ശ്രദ്ദേയമാകാറുണ്ട്.

മതരഹിത ജീവിതത്തിലേക്ക് എത്തിയ തന്റെ അനുഭവം പറഞ്ഞും  സമൂഹത്തിലെ പുരുഷാധിപത്യത്തെ എതിര്‍ത്തുമാണ് ജസ്ല സമീപകാലത്ത് ശ്രദ്ധ നേടിയത്. 'എസ്സെന്‍സ് ഗ്ലോബല്‍' പോലെയുള്ള യുക്തിവാദ വേദികളില്‍ ജസ്ല നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.