ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ഇപ്പോഴത്തെ മലയാളികളുടെ മൂക്കുത്തി പെണ്ണായ ഇനിയ. വിജയ ചിത്രം മാമാങ്കത്തിൽ മികച്ച വേഷത്തിലെത്തിയ താരം നേരത്തെയും നിരവധി സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.  നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും ഇനിയ വേഷമിട്ടിട്ടുണ്ട്.

കളരി അഭ്യാസവും യോഗയുമാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് ഇനിയ പലപ്പോഴും പറയാറുണ്ട്. ലോക്ക്ഡൌണിനിടയിലും ഓൺലൈനായി കളരി പഠനം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് ഇനിയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയാണ് ഇനിയ.

ഓണ ശേഷമുള്ള ഫോട്ടോഷൂട്ടും ചില ഫിറ്റ്നസ് ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് ഇനിയ ഇപ്പോൾ.  കസവണിഞ്ഞ് അതീവ സുന്ദരിയായാണ് ഇനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'അഴകിന്റെ പ്രകാശ പൂർണിമ' എന്നൊരു കുറിപ്പോടെയാണ് ഇനിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.