സു സു സുധി വാത്മീകം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശിവദ. ചിത്രത്തിലെ കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച ശിവദ അവസാനം എത്തിയത് ലൂസിഫറിലായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടര്‍ന്ന താരം പ്രസവത്തിനായാണ് ചെറിയ ബ്രേക്കെടുത്തത്. കേരളാകഫെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശിവദ മലയാളം തമിഴ് ഭാഷാചിത്രങ്ങളില്‍ നിറസാന്നിധ്യമാണ്. ഇപ്പോള്‍ തന്റെ പ്രസവശേഷം സിനിമയിലേക്കുള്ള മടക്കത്തിലാണ് ശിവദ.


'എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി, ഏറെ സ്വകാര്യമായി.' എന്ന വരികള്‍ ക്യാപ്ഷനായി നല്‍കിയാണ് ശിവദ ചിത്രം പങ്കുവച്ചിരിക്കുന്നത്. ശിവദ അഭിനയിച്ച് 2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലെ പാട്ടിന്റെ വരികളാണിത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പാട്ട് എക്കാലത്തേയും ആല്‍ബം ഹിറ്റുകളിലൊന്നാണ്.

നീല പട്ടുസാരിയില്‍ സുന്ദരിയായുള്ള ശിവദയുടെ ചിത്രം പെട്ടന്നുതന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. പുതിയ ചിത്രങ്ങള്‍ ഓണത്തിനായെടുത്ത ചിത്രങ്ങളാണെന്നാണ് ശിവദ പറയുന്നത്. ഇതേ സാരിയില്‍ പട്ടുപാവാടയണിഞ്ഞ മകളേയും എടുത്തുള്ള ചിത്രം ഓണത്തിന് ശിവദ പങ്കുവച്ചതും വൈറലായിരുന്നു.