തന്റെ ഗര്‍ഭകാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശിവദ.

സു സു സുധി വാത്മീകം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശിവദ. ചിത്രത്തിലെ കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച ശിവദ അവസാനം എത്തിയത് ലൂസിഫറിലായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടര്‍ന്ന താരം പ്രസവത്തിനായാണ് ചെറിയ ബ്രേക്കെടുത്തത്. കേരളാകഫെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശിവദ മലയാളം തമിഴ് ഭാഷാചിത്രങ്ങളില്‍ നിറസാന്നിധ്യമാണ്. ഇപ്പോള്‍ തന്റെ പ്രസവശേഷം സിനിമയിലേക്കുള്ള മടക്കത്തിലാണ് ശിവദ.

ഇപ്പോഴിത തന്റെ ഗര്‍ഭകാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് മനോഹരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശിവദ. 'ഇത് ഒരു വര്‍ഷത്തിലേറെയായെന്ന് വിശ്വസിക്കാനാവുന്നില്ല. ഉറക്കമില്ലാത്ത രാത്രികളും, കാലത്തുള്ള അസ്വസ്ഥതകളും, ഭക്ഷണത്തോടുളള ആര്‍ത്തിയും, മൂഡ് സ്വിങ്‌സ്, ഉള്ളിലൊരു ജീവന്‍ വളരുന്ന സന്തോഷം. എന്റെ ഗര്‍ഭകാലം ശരിക്കും മിസ് ചെയ്യുന്നുണ്ട്.' എന്നാണ് ശിവദ കുറിച്ചിരിക്കുന്നത്. 

അടുത്തിടെയായിരുന്നു ശിവദയുടെ മകള്‍ അരുന്ധതിയുടെ പിറന്നാളാഘോഷം. അതിന്റെ ചിത്രങ്ങളും ശിവദ പങ്കുവച്ചിരുന്നു. മകളോടൊത്തുള്ള നിരവധി ചിത്രങ്ങള്‍ ശിവദ പങ്കുവയ്ക്കാറുണ്ട്. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അതുപോലെതന്നെ ശിവദയ്ക്ക് ആശംസകളറിയിച്ച് നിരവധി ആളുകളാണ് പുതിയ ചിത്രത്തിനും കമന്റുകളുമായെത്തുന്നത്.

View post on Instagram

ലിവിംഗ് ടുഗെതര്‍ എന്ന മലയാളചിത്ത്രതിലൂടെയായിരുന്നു ശിവദയുടെ ആദ്യ ചുവടുവയ്‍പ്. മലയാളം തമിഴ് എന്നീ ഭാഷകളിലായി പതിനഞ്ചോളം ചിത്രങ്ങളില്‍ ശിവദ അഭിനയിച്ചിട്ടുണ്ട്. 2015ലായിരുന്നു മുരളിയുമായുള്ള വിവാഹം.