സിനിമ, സീരിയല്‍ താരം എന്നതിലുപരി അവതാരകന്‍ എന്ന നിലയിലാണ് മിഥുന്‍ രമേഷ് മലയാളികളുടെ പ്രിയങ്കരനാവുന്നത്. നിഷ്‌കളങ്കമായ പുഞ്ചിരിയോടെ മിഥുന്‍ അവതാരകനായെത്തുന്ന പരിപാടികള്‍ക്ക് സ്വീകരണമുറിയില്‍ ഒരു പ്രത്യേക സ്വീകാര്യതയുണ്ട്. കോമഡി ഉത്സവം എന്ന ടെലിവിഷന്‍ ഷോയുടെ അവതാരകനായെത്തുന്നതോടെയാണ് മിഥുനെ കൂടുതല്‍ പേര്‍ അറിഞ്ഞുതുടങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാകാന്‍ മിഥുന് കഴിഞ്ഞു. മിഥുന്‍ മാത്രമല്ല ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും നേരത്തെ ടിക് ടോക്കിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരരായിരുന്നു. കേരളത്തിലെതന്നെ ആദ്യത്തെ വ്ളോഗര്‍മാരില്‍ ഒരാളാണ് ലക്ഷ്മി.

ഇപ്പോളിതാ വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരും. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. ഇന്‍സ്റ്റഗ്രാമില്‍ മിഥുനുമൊത്തുള്ള ചിത്രം പങ്കുവച്ച ലക്ഷ്മി ഏറെ രസകരമായാണ് തങ്ങള്‍ക്കിടയിലുള്ള ഇഴയടുപ്പത്തെ വിശേഷിപ്പിച്ചത്. 'ഞാന്‍ നിങ്ങളുടെ ഗ്രേവിയും നിങ്ങളെന്റെ പൊറോട്ടയുമാണ്. നമുക്ക് സന്തോഷകരമായ 12-ാം വിവാഹവാര്‍ഷികം' എന്നാണ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകളുമായെത്തുന്നത്. തിരുവനന്തപുരത്തുകാരനായ മിഥുനും തൃശ്ശൂരുകാരിയായ ലക്ഷ്മിയും 2008 സെപ്റ്റംബറിലാണ് വിവാഹിതരാവുന്നത്. 

'ഒന്നിച്ചുള്ള ഞങ്ങള്‍ സന്തുഷ്ടരാണ്. ഒരുപാട് സ്നേഹം. ഹാപ്പി ആനിവേഴ്സറി ' ലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മിഥുന്‍ കുറിച്ചു. ആനിവേഴ്സറി സമ്മാനങ്ങളുടെ അണ്‍ബോക്സിംഗ്  ഇരുവരും ഇന്‍സ്റ്റാ സ്‌റ്റോറിയായി പങ്കുവച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

We are just better together. Love u heck lots And Happy anniversary 😍❤️😍 @lakshmimenon89

A post shared by Mithun (@rjmithun) on Sep 8, 2020 at 10:16am PDT