കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് റബേക്ക സന്തോഷ്. പരമ്പരയിൽ നായക കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് താരമെത്തുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലെ കാവ്യയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് റബേക്ക സന്തോഷ്. പരമ്പരയിൽ നായക കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് താരമെത്തുന്നത്. എന്നാൽ ജീവിതത്തിലെ തന്റെ പ്രണയകഥ റബേക്ക നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. സംവിധായകനായ ശ്രീജിത് വിജയനാണ് റേബക്കയുടെ ഭാവി വരൻ.

'നീയിതറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് എന്നെ ഏറ്റവും ആനന്ദമുള്ളവളായി കാണുന്നത്' - ഈ കുറിപ്പും റബേക്ക പങ്കുവച്ച ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാമുകനൊപ്പമുള്ള ചിത്രങ്ങൾ നേരത്തെയും പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത് കുറച്ച് സ്പെഷ്യലാണെന്നാണ് ആരാധകർ പറയുന്നത്.

'എന്‍റെ പ്രയപ്പെട്ട പ്രണയമേ... എനിക്ക് ഏറെ പ്രിയപ്പെട്ടതും സന്തോഷിപ്പിക്കുന്നതുമായി സമ്മാനിക്കപ്പെട്ട ഈ ദിവസം എങ്ങനെ മറക്കും. നിന്നോടൊപ്പമുള്ള നിമിഷങ്ങൾ വളരെയധികം സന്തോഷം നൽകുന്നതാണ്. നീ എന്റെ ഒപ്പമുള്ളതാണ് എന്റെ ചിരിയുടെയും സന്തോഷത്തിന്റെയും കാരണം. ശ്രീജിത്ത് വിജയൻ, എന്നും നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും'- എന്നായിരുന്നു റബേക്ക ശ്രീജിത്തിന്റെ പിറന്നാൾ ദിനത്തിൽ കുറിച്ചത്.

View post on Instagram