ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ അഭിനയരം ഗത്ത് എത്തിയ താരമാണ് ശാലിൻ. ഒരൊറ്റ പരമ്പരയിലൂടെ തന്നെ മലയാളികളുടെ ഇഷ്‍ട താരമായി മാറാൻ ശാലിന് സാധിച്ചു. പിന്നീട് ബിഗ് സ്‍ക്രീനിലും തരാം തിളങ്ങി. പൃഥ്വിരാജ് ചിത്രം മാണിക്യക്കല്ല് എന്ന ചിത്രത്തിൽ അടക്കം മികച്ച വേഷം കൈകാര്യം ചെയ്യാൻ ശാലിന് സാധിച്ചു.  സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മ പകർത്തിയ ചിത്രങ്ങളാണ് ശാലിൻ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ ചിത്രങ്ങൾ കാണാം.