ഒരു അഡാർ ലൌ എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രശസ്‍തയായ നടിയാണ് പ്രിയ വാര്യർ.  ശ്രീദേവി ബം ഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റംകുറിക്കുകയും ചെയ്‍തു. സിനിമാലോകത്ത് തിളങ്ങുന്നതിനിടെ  തന്നെ പഠനത്തിലും അതീവ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.

കണ്ണിറുക്കാനും അഭിനയിക്കാനും മാത്രമല്ല തനിക്ക് പാടാനും അറിയാമെന്നും പ്രിയ തെളിയിച്ചിരുന്നു. 'ഫൈനൽസ്' എന്ന ചിത്രത്തിനായി സൂപ്പർഹിറ്റ് ഗാനത്തിന് ശബ്‍ദം നൽകിയത് ഏറെ ശ്രദ്ധേയമായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ തന്നെ തരംഗമായ താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ചര്‍ച്ചയാകൂുന്നത്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം താൻ യൂട്യൂബ്  ചാനൽ തുടങ്ങാൻ പോവുകയാണെന്ന  വിശേഷവും താരം പങ്കുവയ്ക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Need all your love and support! Link in bio.

A post shared by Priya Prakash Varrier💫 (@priya.p.varrier) on Sep 4, 2020 at 5:06am PDT