അഭിനയജീവിതത്തിലേക്ക് ബാലതാരമായി എത്തിയ നടിയാണ് സനുഷ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത ഉണ്ണിയാർച്ച, സ്വപ്‍നം, ഓർമ തുടങ്ങിയ  പരമ്പരയിലൂടെയാണ് സനുഷ സിനിമയിലേക്ക് ചുവടുവച്ചത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം സജീവമാണ്. 

തമിഴിൽ നായികാ വേഷത്തിൽ തിളങ്ങിയ സനുഷ  മിസ്റ്റർ മരുമകനിലാണ് മലയാളത്തിൽ  നായികാ വേഷത്തിലേക്ക് എത്തിയത്.  2016 ൽ പുറത്തിറങ്ങിയ ഒരു മുറയിൽ വന്ത് പാർത്തയാ എന്ന ചിത്രത്തിലാണ്  സനുഷ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. 

അടുത്തിടെയാണ് താരം തന്നെ വിഷാദ രോഗം പിടികൂടിയപ്പോഴുള്ള അനുഭവം പങ്കുവച്ച് രംഗത്തെത്തിയത്. ആത്മഹത്യ ചെയ്യാൻ പോലും തോന്നിയെന്നായിരുന്നു താരം പറഞ്ഞത്. ഇതിന് പിന്നാലെ വന്ന വിമർശനങ്ങൾക്കും താരം മറുപടി നൽകി. ഇപ്പോഴിതാ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സനുഷ. തന്റെ പെറ്റ് ഡോഗിനൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവച്ചത്. എത്ര പറഞ്ഞിട്ടും ജമ്പ് ചെയ്യാത്ത ജഗ്ഗു ബോയ് എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.