മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകന്‍റെ വിവാഹവാര്‍ഷിക ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ലോക്ക്ഡൗണ്‍കാലത്ത് സോഷ്യല്‍മീഡിയയില്‍ ഏറ്റവുംകൂടുതല്‍ വൈറലായ താരങ്ങളാണ് ദീപ്തിയും വിധുവും. പാട്ട് പാടിയും, അഭിനയിച്ചും കുടുംബത്തിന്റെയൊപ്പംതന്നെ ആരാധകരെയും സന്തോഷിപ്പിച്ച ഇരുവരും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസത്തെക്കുറിച്ച് പറയുകയാണ് വിധു പ്രതാപ്. വിടില്ല ഞാന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ദീപ്തിയുമൊന്നിച്ചുള്ള ചിത്രം വിധു ഷെയര്‍ ചെയ്തത്. വിധു പോസ്റ്റുചെയ്ത ചിത്രത്തിന് നിരവധി ആളുകളാണ് ആശംസകളുമായെത്തിയിരിക്കുന്നത്. ബിഗ്‌ബോസ് താരം ആര്യ, പാട്ടുകാരായ സയനോര, അഭയ ഹിരണ്‍മയി, റിമി ടോമി, രഞ്ജിനി ജോസ്, ജ്യോത്സന എന്നിവരെല്ലാംതന്നെ ആശംസകളുമായെത്തുന്നുണ്ട്. ഈ സ്‌നേഹം എന്നും ഇതുപോലെ ഉണ്ടാകട്ടെയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

വിടില്ലാ ഞാൻ! ❤️ Happy Wedding Anniversary my happiness❤️✨ @deepthi_vidhuprathap

A post shared by Vidhu Prathap (@vidhuprathap_official) on Aug 19, 2020 at 9:19pm PDT