ഏതൊരു കാര്യവും എളുപ്പം മനസിലാക്കാനും ചെയ്യാനും അത് വിജയത്തിലെത്തിക്കാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ച താരമാണ് റിമി ടോമി.  പാട്ടുകാരിയെന്ന നിലയിൽ മലയാളികളിലേക്ക് നടന്നുവന്ന റിമി, അവതാരകയും അഭിനേതാവും വ്ളോഗറും തുടങ്ങി എല്ലാ മേഖലയിലും തന്റേതായ സ്ഥാനം കണ്ടെത്താൻ റിമിക്കായി. 


ആരാധകരെ അത്ഭുതപ്പെടുത്തിയ മേക്കോവറായിരുന്നു റിമി അടുത്ത കാലത്ത് നടത്തിയത്. ഫിറ്റ്നസിനായി തുടങ്ങിയ വ്യായാമത്തിലൂടെ ഒടുവിൽ ഭാരം കുറച്ച് മറ്റൊരു റിമിയായി താരമെത്തി. ഇതിന്റെ രഹസ്യം വര്‍ക്കൗട്ട് മാത്രമാണെന്നും തുറന്നുപറഞ്ഞു. യൂട്യൂബ് ചാനലിലൂടെ ഇത്തരം വിശേഷങ്ങളെല്ലാം പ്രേക്ഷകരുമായി റിമി പങ്കുവയ്ക്കുകയും ചെയ്‍തു.

വ്യായാമം എത്രത്തോളം പ്രധാനമാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് റിമി  ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ. 'കാഴ്‍ച  സൗന്ദര്യത്തിന് മാത്രമായി നമ്മൾ വ്യായാമത്തെ കാണരുത്. കാരണം സൗന്ദര്യം എന്നതിലൊക്കെ ഉപരി പലതും നൽകാൻ വ്യായാമത്തിന് സാധിക്കും. ഇത് ഒരു ഒരു ചികിത്സാ രീതിയാകാം. ഇത് നമ്മെ സന്തോഷിപ്പിക്കും, അതിലുപരി കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യും'- ചിത്രത്തിനൊപ്പം റിമി കുറിക്കുന്നു.