മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയെന്നതിനു പുറമെ അവതാരകയായും നടിയായും പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരിയായി മാറിയിട്ടുണ്ട് റിമി ടോമി. സോഷ്യല്‍മീഡിയയില്‍ സജീവമായ റിമിയുടെ പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. പാട്ടുപാടിയും അഭിനയിച്ചും ആരാധകര്‍ക്കു മുന്നിലെത്തുകയാണ് റിമിയിപ്പോള്‍. എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലെ കണ്ണനായാല്‍ രാധ വേണം എന്ന പാട്ടിന്റെ കവറുമായാണ് റിമി എത്തിയിരിക്കുന്നത്.

ആരാധകര്‍ക്കുള്ള തന്റെ ഓണസമ്മാനമാണെന്ന് പറഞ്ഞാണ് റിമി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍കാലത്ത് റിമി തുടങ്ങിയ യൂട്യൂൂബ് ചാനലിലൂടെയാണ് മുഴുവന്‍ വീഡിയോ റിമി പങ്കുവച്ചത്. പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിനുവേണ്ടി അന്നും ഗാനം ആലപിച്ചത് റിമി തന്നെയായിരുന്നു. എന്നാലിപ്പോള്‍ പാട്ടിനൊപ്പം ചുവടുകളുമായാണ് റിമിയെത്തുന്നത്. നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയങ്കരനായ മുന്ന സൈമണാണ് റിമിക്കൊപ്പമെത്തുന്നത്. ലോക്ക്ഡൗണില്‍ തുടങ്ങിയ യൂട്യൂബ് ചാനലിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.