പ്രണയാര്‍ദ്രമായ കവിതകളുടെ വരികളോടൊപ്പമാണ് അമൃത തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. 

ഏഷ്യാനെറ്റിലെ 'കുടുംബവിളക്ക്' അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ പരമ്പരയാണ്. പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വസുദേവാണ്. കൂടാതെ മനോഹരമായൊരു താരനിരയും പരമ്പരയിലുണ്ട്. പരമ്പരയില്‍ പ്രധാന കഥാപാത്രമായ സുമിത്രയുടെ ഇളയ മകള്‍ ശീതളായെത്തുന്നത് മിനി സ്‌ക്രീനിലൂടെതന്നെ മലയാളിക്ക് സുപരിചിതയായ അമൃത നായരാണ്. താരം കഴിഞ്ഞദിവസങ്ങളിലായി അമൃത പങ്കുവച്ച താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.


പ്രണയാര്‍ദ്രമായ കവിതകളുടെ വരികളോടൊപ്പമാണ് അമൃത തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. മനോഹരമായ പിങ്ക് ഗ്രീന്‍ കോംപിനേഷനിലുള്ള ട്രഡീഷണല്‍ ലുക്ക് തോന്നിപ്പിക്കുന്ന സാരിയില്‍, പിങ്ക് പഫ്ഡ് ബ്ലൗസുമണിഞ്ഞാണ് ചിത്രത്തില്‍ അമൃതയുള്ളത്. ശ്യാം മുരളിയാണ് അമൃതയെ മനോഹരമായി ഫോട്ടോയില്‍ പകര്‍ത്തിയത്. 


ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം എന്ന വരിയോടൊപ്പം അമൃത ചിത്രം പങ്കുവച്ചപ്പോള്‍, കല്ല്യാണപ്രായം ആയെന്ന് പാടി അറിയിക്കുകയാണോ എന്നാണ് ചിലര്‍ കമന്റായി ചോദിച്ചത്. 


ഏതായാലും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.