വദരയുടെ നോട്ടം കണ്ടാലറിയാം എന്നും ജിഷിനേട്ടന്‍ തന്നെയാണ് ചപ്പാത്തി പരത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഏതായാലും ചിത്രവും കുറിപ്പും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയയും. ഇവരുടെ മകന്‍ ജിയാനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും, ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ജിഷിന്‍.

ജിഷിന്റെ ചിത്രങ്ങളെക്കാള്‍ അടിപൊളി ക്യാപ്ഷനുകളാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചപ്പാത്തിക്കോലുമായി വരദയെ നോക്കിനില്‍ക്കുന്ന ജിഷിനേയും, ജിഷിനെ കണ്ണുരുട്ടിപേടിപ്പിക്കുന്ന വരദയേയുമാണ് ചിത്രത്തില്‍ കാണുന്നത്.

വരദയുടെ കണ്ണുരുട്ടലിന്റെ അര്‍ത്ഥം ഇന്ന് ചപ്പാത്തി ഞാന്‍ തന്നെ പരത്തണമെന്നാണ് ജിഷിന്‍ പറയുന്നത്. വദരയുടെ നോട്ടം കണ്ടാലറിയാം എന്നും ജിഷിനേട്ടന്‍ തന്നെയാണ് ചപ്പാത്തി പരത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഏതായാലും ചിത്രവും കുറിപ്പും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അറിയാത്തവര്‍ പരത്തിയാല്‍ ചപ്പാത്തി ഇന്ത്യയുടെ മാപ്പ് പോലെയാകും, അതുകൊണ്ടാണ് താന്‍തന്നെ പരത്താന്‍ നിര്‍ബന്ധിതനാകുന്നതെന്നാണ് താരം കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞദിവസം ചെമ്മീനിലെ പരീക്കുട്ടിയും, കറുത്തമ്മയുമായും താരം പങ്കുവച്ച ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ജിഷിന്റെ കുറിപ്പിങ്ങനെ

'ചപ്പാത്തി നീ പരത്തുവോ അതോ ഞാന്‍ പരത്തണോ? അവളുടെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായോ? ഇതിപ്പോ പ്രത്യേകിച്ച് ചോദിക്കേണ്ട ആവശ്യമെന്താ മനുഷ്യാ, എന്നല്ലേ? അതില്‍ ഒരു സത്യം ഇല്ലാതില്ല. ദൈവം സഹായിച്ച് എന്റെ ഭാര്യക്ക് ചപ്പാത്തി പരത്താന്‍ അറിയില്ല. എനിക്ക് നല്ലോണം ചപ്പാത്തി പരത്താന്‍ അറിയാം. വേണമെങ്കില്‍ ഞാന്‍ പഠിപ്പിക്കാം. വേണ്ട വേണ്ട, അറിയാത്തവര്‍ ചെയ്താല്‍ അത് ഇന്ത്യയുടെ മാപ്പ് പോലെ ആകും. നീ തന്നെ പരത്തിയാല്‍ മതി. പറഞ്ഞു വന്നപ്പോ പഞ്ചാബി ഹൌസിലെ ഡയലോഗ് ഓര്‍മ്മ വന്നതാ.. (വീട്ടില്‍ ഞാന്‍ ആണ് ചപ്പാത്തി പരത്തുന്നത് എന്നതിന് ഇതിന് അര്‍ത്ഥം ഇല്ല കേട്ടോ). അല്ലെങ്കില്‍ത്തന്നെ വീട്ടില്‍ ഭാര്യയെ പാചകത്തില്‍ സഹായിക്കുന്നതില്‍ എന്താ തെറ്റ്. അല്ലേ?'

View post on Instagram