മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരരായ താരജോഡിയാണ് ജിഷിനും വരദയും. സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഇരുവരും അതിലൂടെ ആരാധകരുമായി സംവദിക്കാറുമുണ്ട്. രസകരമായ കുറിപ്പുകളും ചിത്രങ്ങളുമൊക്കെയുള്ള ജിഷിന്‍റെ പോസ്റ്റുകളോട് കൗതുകത്തോടെയാണ് ആരാധകര്‍ പ്രതികരിക്കാറുള്ളത്.

സീരിയല്‍ ഷൂട്ടിനിടെയുള്ള ഒരു വീഡിയോയ്‌ക്കൊപ്പം മനോഹരമായൊരു ചെറിയ കുറിപ്പും പങ്കുവച്ചിരിക്കുകയാണ് ജിഷിന്‍. വൈകുന്നേരത്തെ നാച്വറല്‍ ലൈറ്റിലുള്ള ഷൂട്ടിംഗിനിടെയാണെന്നും ഡയലോഗ് തെറ്റിപ്പോയാലുള്ള ഡയറക്ടറുടെ പ്രതികരണം ഓര്‍ക്കാനേ ആകില്ലെന്നും ജിഷിന്‍ പറയുന്നു. ഈയൊരു സമയത്താണ് മിക്കവാറും തന്‍റെ രംഗങ്ങള്‍ ചിത്രീകരിക്കാറെന്നും ജിഷിന്‍ പറയുന്നു. സ്ഥിരമായി ഡയലോഗ് തെറ്റിച്ച് ചീത്ത കേള്‍ക്കുന്ന ആളാണല്ലേയെന്നും, ഫോണില്‍ കുത്തിക്കളിക്കാതെ ഡയലോഗ് പഠിയ്ക്കൂ എന്നുമൊക്കെയാണ് ആരാധകരുടെ പ്രതികരണം.

''വൈകുന്നേരം വെളിച്ചം പോകുന്നതിനു മുന്‍പ് ഷോട്ട് എടുക്കാനുള്ള തിരക്ക്. ഈ സമയത്തെങ്ങാനും ഡയലോഗ് തെറ്റിച്ചാലുള്ള അവസ്ഥയെ.. എന്‍റെ ശിവനേ.. ഓര്‍ക്കാന്‍ കൂടി വയ്യ. ചീത്തപറഞ്ഞ് കൊല്ലും ഡയറക്ടര്‍. എന്‍റെ കഷ്ടകാലത്തിനു മിക്കവാറും ഈ സമയത്തൊക്കെ ആയിരിക്കും എന്‍റെ സീന്‍ എടുക്കുക. ഡയറക്ടര്‍ ജി ആര്‍ കൃഷ്ണന്‍ കരുതിക്കൂട്ടി ചെയ്യുന്നതാണോ ഇതെന്നാ എന്‍റെ സംശയം", ജിഷിന്‍റെ കുറിപ്പ്