സൈബര്‍ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് വിവേകിപ്പോള്‍. വിവേക് ഗോപന്റെ ചില പോസ്റ്റുകള്‍ക്കെല്ലാം മുന്നേയും ഇത്തരത്തിലെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

പരസ്‍പരത്തിലെ 'സൂരജേട്ടനെ' സീരിയല്‍ കാണുന്ന മലയാളിക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. പരസ്‍പരം പരമ്പര കഴിഞ്ഞിട്ട് കുറച്ചേറെ കാലമായെങ്കിലും അതിലെ അഭിനേതാക്കള്‍ അത് കണ്ടവരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. വിവേക് ഗോപനായിരുന്നു പരസ്‍പരത്തിലെ സൂരജിനെ അവതരിപ്പിച്ചത്. ലോക്ക് ഡൗണില്‍ ജിം പൂട്ടിയതിനാല്‍ വീട്ടിലെ ഗ്യസ്‌കുറ്റികൊണ്ട് വ്യായാമം ചെയ്യുന്ന വിവേകിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പരസ്‍പരത്തിന് ശേഷം വിവേക് ഗോപനിപ്പോള്‍ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

സൈബര്‍ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് വിവേകിപ്പോള്‍. ഫോട്ടോകള്‍ക്കെല്ലാം മോശം കമന്റിട്ട ജിയോ യോനസ് എന്നയാളുടെ കമന്‌റടക്കമാണ് വിവേക് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്‍തിരിക്കുന്നത്. 'നിര്‍ത്തിപ്പോടേ.. അവന്റെ ഒരു പട്ടി ഷോ, നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ' തുടങ്ങിയ വളരെ മോശം കമന്റുകളാണ് വിവേകിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഒട്ടനവധി ആരാധകരുള്ള വിവേക് ഗോപന്റെ ചില പോസ്റ്റുകള്‍ക്കെല്ലാം മുന്നേയും ഇത്തരത്തിലെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്.

'എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും, ഇതിനൊക്കെ എന്താണ് മറുപടി കൊടുക്കുക' എന്നാണ് ഇന്‍സ്റ്റാ സ്റ്റോറിയില്‍ത്തന്നെ താരം ചോദിക്കുന്നത്.