അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം അറേഞ്ച് വിവാഹമാണെന്ന് മുന്നേതന്നെ മനീഷ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം.

പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മനീഷ ജയ്‌സിംങ്. വമ്പന്‍ താരനിരകള്‍ അണിനിരക്കുന്ന ജീവിതനൗക എന്ന പരമ്പരയിലെ വില്ലത്തിയായാണ് മനീഷ ഇപ്പോള്‍ തിളങ്ങുന്നത്. കൊറോണക്കാലത്ത് നിരവധി താരങ്ങളാണ് വിവാഹിതരായത്. എറ്റവും ഒടുവിലായിതാ മനീഷയുടെ വിവാഹവിശേഷങ്ങളാണ് പുറത്തുവരുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് മനീഷ അഭിനയരംഗത്തേക്ക് വരുന്നതെങ്കിലും പൗര്‍ണ്ണമിതിങ്കളിലൂടെയാണ് മലയാളികള്‍ താരത്തെ അടുത്തറിഞ്ഞത്.

ശിവദിത്താണ് മനീഷയെ ജീവിതത്തിലേക്ക് കൂട്ടിയിരിക്കുന്നത്. കൊറോണ നിബന്ധനകൾ പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം അറേഞ്ച് വിവാഹമാണെന്ന് മുന്നേതന്നെ മനീഷ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. പകുതി മലയാളിയും പാതി പഞ്ചാബിയുമായ മനീഷയുടെ അച്ഛനാണ് പഞ്ചാബി. തിരുവനന്തപുരത്ത് സെറ്റിലായ മനീഷയുടെ വീട്ടുകാരെല്ലാംതന്നെ മലയാളം സംസാരിക്കുമെന്ന് പഴയ ഇന്റര്‍വ്യൂകളില്‍ താരം പറഞ്ഞിട്ടുണ്ട്.

താരങ്ങളെക്കൊണ്ട് നിറഞ്ഞ ജീവിതനൗക എന്ന പരമ്പരയിലെ വില്ലത്തി കഥാപാത്ത്രതെയാണ് മനീഷ ഇപ്പോള്‍ അതരിപ്പിക്കുന്നത്. വില്ലത്തിയായുള്ള അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും കിട്ടുന്നത്.