മലയാളികൾ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അർജുൻ- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് തട്ടീം മുട്ടീം എന്ന പരമ്പര മുന്നോട്ടുപോകുന്നതത്. പരമ്പരയിൽ മകളായ മീനാക്ഷിയുടെ വേഷം കൈകാര്യം ചെയ്തിരുന്നത് ഭാഗ്യലക്ഷ്മി പ്രഭുവായിരുന്നു. 

എന്നാൽ പഠനാവശ്യത്തിനായി ലണ്ടനിലേക്ക് പോയ താരം പരമ്പരയിൽ നിന്ന് മാറി നിൽക്കുകായണിപ്പോൾ.  മഞ്ജുവും മീനൂട്ടിയും തമ്മിലുള്ള അടുപ്പം സോഷ്യൽമീഡിയയിലെ കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും ഏവർക്കും സുപരിചിതമാണ്. താരം മാറിനിൽക്കുന്ന വിവരമടക്കം മഞ്ജുവായിരുന്നു ആരാധകരുമായി പങ്കുവച്ചത്. 

ഭാഗ്യലക്ഷ്മിയുടെ പിറന്നാളിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജുവിപ്പോൾ. 'എന്റെ മീനൂട്ടിക്ക് പിറന്നാൾ ആശംസകൾ, വന്നിട്ട് ആഘോഷിക്കാം ട്ടോ'- എന്നാണ് തങ്ങൾ ഒന്നിച്ചുള്ള ചിത്രത്തിനൊപ്പം ജന്മദിനസന്ദേശത്തിൽ മഞ്ജു കുറിച്ചിരിക്കുന്നത്.  'മമ്മീടെ കുഞ്ഞുവാവ ഹാപ്പി ബെർത്ത് ഡേ പെണ്ണേ' എന്നാണ് മറ്റൊരു ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്.