യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സ് അമ്പതിനായിരം കടന്നതിന്റെ സന്തോഷം പങ്കുവച്ച് മേഘ്‌ന വിന്‍സെന്റ്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ മേഘ്‌ന തനിക്ക് കുക്കിങ് വലിയ ഇഷ്ടമാണെന്നു പറയുന്നു. ചാനല്‍ ലോക്ക്ഡൗണ്‍ കാലത്തെ ബോറടിമാറ്റാന്‍ തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ വലിയ സന്തോഷമുണ്ട്.

വാച്ചിയമ്മ എന്റെ അമ്മയുടെ അമ്മയാണെന്നും ആരാധകരുടെ സ്ഥിരം ചോദ്യങ്ങള്‍ക്ക് മറുപടിയായി മേഘ്‌ന പറഞ്ഞു. ഡിവോഴ്‌സിനെ കുറിച്ചും താരം മനസുതുറന്നു.തന്നോട് പലരും ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ച് ആയിരുന്നു.  'ഞാന്‍ എന്താ പറയേണ്ടത്. അത് കഴിഞ്ഞതാണ്'. എന്തിനാണ് കഴിഞ്ഞ കാര്യത്തെക്കുറിച്ചു സംസാരിക്കുന്നത്. 

ഇനിയിപ്പോ കഴിഞ്ഞു പോയ കാര്യത്തെപ്പറ്റി നമ്മള്‍ പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ', കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ എന്താ ചേച്ചി മറുപടി നല്‍കാത്തത്. റിപ്ലൈ നല്‍കണം എന്ന് കുറെ ആളുകള്‍ എന്നോട് പറഞ്ഞു. ഞാന്‍ ഒരു അഭിമുഖത്തിലോ മറ്റോ ഒന്നും കമ എന്നൊരക്ഷരം ഇക്കാര്യത്തില്‍ മിണ്ടിയിട്ടില്ല. പിന്നെന്തിനാണ് കഴിഞ്ഞുപോയ കാര്യത്തിനെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നത്. 

വര്‍ത്തമാന കാലത്ത് ജീവിക്കുക, ഈ നിമിഷം സന്തോഷത്തോടെ ഇരിക്കുക എന്നതാണ് ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത്. സമാധാനത്തോടെ ജീവിതം നയിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മേഘ്‌ന പറഞ്ഞു. അമ്മ വാക്കുകള്‍ക്കപ്പുറമാണെന്നും ആര്‍ക്കും പകരം വയ്ക്കാനാകാത്ത ആളാണ് അത് പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നും മേഘ്‌ന പറഞ്ഞു. മറ്റ് കുടുംബാംഗങ്ങളെയും മേഘ്‌ന വീഡിയോയില്‍ പരിചയപ്പെടുത്തി.