മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴയെന്ന പരമ്പരയിലൂടെയായിരുന്നു മേഘ്ന മലയാളികളിലേക്ക് നടന്നുകയറിയത്. ഇടക്കാലത്ത് തമിഴിലേക്ക് ചേക്കേറിയ താരം പിന്നീട് മലയാളം പരമ്പരകളിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.  എന്നാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം.

മേഘ്‍ന തന്റെ മോഹമായ യൂട്യൂബ് ചാനലെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.  വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെല്ലാം പറഞ്ഞാണ് താരം എത്താറുള്ളത്. ഒപ്പം കരിയറിയനെ കുറിച്ചും മേഘ്ന വാചാലയാകാറുണ്ട്.

കുടുംബത്തിലെ ആളുകളെ പരിചയപ്പെടുത്താനും മേഘ്ന സമയം കണ്ടെത്താറുണ്ട്. അടുത്തിടെയാണ് മാതൃസഹോദരി റേച്ചമ്മയെ മേഘ്ന പരിചയപ്പെടുത്തിയത്. ഇപ്പോഴിതാ റേച്ചമ്മയുടെ പ്രണയകഥ പറയുന്ന യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് മേഘ്ന.

വീഡിയോ കാണാം