അഭിനയരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മെര്‍ഷീനക്ക് സാധിച്ചു. ഓരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരിക്കുകയാണ് മെര്‍ഷീന.

പാരിജാതം സീരിയലിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ താരമായി മാറി രസ്‌നയുടെ സഹോദരി മെര്‍ഷീന നീനു ഏവര്‍ക്കും സുപരിചിതയാണ്. ചേച്ചിയുടെ അനുജത്തി എന്നതില്‍ നിന്നു മാറി അഭിനയരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മെര്‍ഷീനക്ക് സാധിച്ചു. ഓരേ സമയം മലയാളത്തിലും തമിഴിലും തിരക്കുള്ള താരമായിരിക്കുകയാണ് മെര്‍ഷീന.

ഇപ്പോള്‍ സത്യ എന്ന പെണ്‍കുട്ടിയിലെ ടൈറ്റില്‍ വേഷം ചെയ്യുന്ന മെര്‍ഷീനയ്ക്ക് ആരാധകര്‍ ഏറെയാണ്. തന്റെ ജീവിതം പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കുന്ന താരം പ്രേക്ഷകര്‍ക്ക് വീട്ടിലെ ഒരംഗത്തെ പോലെയാണ്. ഏറെ ബുദ്ധിമുട്ടി അമ്മയുടെ മാത്രം സഹായത്തിലാണ് താന്‍ ഇതുവരെ എത്തിയതെന്നും താരം പലപ്പോഴും പറയാറുണ്ട്. ഇത് സംബന്ധിച്ച് മദേഴ്‌സ് ഡേയ്ക്ക് താരം പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. ഇപ്പോഴിതാ ഞാന്‍ ഇങ്ങനെയാണ് സത്യയാകുന്നതെന്ന് പറഞ്ഞ് മേക്കോവര്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

View post on Instagram