പ്രേക്ഷകര്‍ക്ക് ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നീലക്കുയില്‍ പരമ്പര അവസാനിച്ചെങ്കിലും, ആ കഥാപാത്രങ്ങളെ വിടാന്‍ ആരാധകര്‍ക്കും താരങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. ആദിത്യന്‍ അബദ്ധത്തില്‍ വിവാഹം കഴിക്കുന്ന കസ്തൂരി എന്ന വനമകള്‍ ഡോക്ടറാകുന്നിടത്താണ് പരമ്പര അവസാനിച്ചത്.

പരമ്പരയില്‍ ആരാധകരുടെ മനംകവര്‍ന്ന കഥാപാത്രം കസ്തൂരിയാണ്. കസ്തൂരിയായി സ്‌ക്രീനിലെത്തിയത് സ്‌നിഷാ ചന്ദ്രനായിരുന്നു. സോഷ്യല്‍മീഡിയയിലും ടിക് ടോക്കിലും സജീവമായ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  സ്റ്റെതസ്കോപ്പും കഴുത്തിലിട്ടിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഒരുപാടുപേരാണ് കസ്തൂരിക്ക് സുഖമാണോ എന്നുചോദിച്ച് കമന്റുമായെത്തിയത്. സീരിയല്‍ കഴിഞ്ഞിട്ടും  സ്റ്റെതസ്കോപ്പ് ഉപേക്ഷിച്ചിട്ടില്ലയല്ലെ, ഡോക്ടറെ സുഖമാണോ, ഇനിയിപ്പോ ശരിക്കും ഡോക്ടറാണോ എന്നെല്ലാമാണ് ആരാധകര്‍ സ്‌നിഷയോട് ചോദിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

😉❣️

A post shared by Snisha Chandran (@snisha_chandran) on Apr 6, 2020 at 2:56am PDT