മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായത് അടുത്തിടെയായിരുന്നു. ഛായാഗ്രാഹകന്‍ പ്രതീഷ് നെന്മാറയായിരുന്നു വരന്‍. ലളിതമായ ചടങ്ങുകളോടെ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചായിരുന്നു വിവാഹം. ഏഷ്യാനെറ്റിന്‍റെ ടാലന്റ് ഷോയിലൂടെയാണ് സ്വാതിക്ക് അഭിനയത്തിന് അവസരം ലഭിക്കുന്നത്. പിന്നീട് ചെമ്പട്ട് എന്ന സീരിയലിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. ജോയ്‌സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സോഷ്യല്‍മീഡിയയില്‍ സജീവമായ സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം, പെട്ടന്നുതന്നെയാണ് വൈറലാകുന്നത്. ഇപ്പോഴിതാ സാരിയുടുത്തുള്ള സെല്‍ഫിയാണ് സ്വാതി പങ്കുവച്ചിരിക്കുന്നത്. അത്തം പത്തുരുചി, ഷൂട്ട്‌മോഡ് എന്നുപറഞ്ഞാണ് സ്വാതി ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. അവതാരകയായാണോ എത്തുന്നതെന്ന ചോദ്യത്തിന്, അല്ലെന്നാണ് സ്വാതി മറുപടി പറയുന്നത്. ഭ്രമണത്തിന് ശേഷം പുത്തന്‍ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തും എന്ന് സ്വാതി അടുത്തിടെ പറഞ്ഞിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

@mazhavilmanoramatv Attam 10 ruchiii😍😍😍😍Thanku @pratheeshsekhar... Shoot mode❤❤❤

A post shared by Swathy Nithyanand (@nithyanand_swathy) on Aug 11, 2020 at 1:43am PDT

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളേജില്‍ ബി.എ സാഹിത്യം വിദ്യാര്‍ഥി കൂടിയാണ് സ്വാതി.