നര്‍ത്തകി കൂടിയായ സ്വാതിയുടെ വിവാഹം അടുത്തിടെയാണ്, ലോക്ഡൗണ്‍ ചട്ടങ്ങള്‍ പലിച്ച് നടന്നത്. ഛായാഗ്രാഹകനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഇപ്പോളിതാ ഭര്‍ത്താവിന്റെ കൂടെയുള്ള അമ്പലദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്വാതി.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സീരിയല്‍ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്റെ ടാലന്റ് ഷോയിലൂടെയാണ് സ്വാതിക്ക് അഭിനയത്തിന് അവസരം ലഭിക്കുന്നത്. പിന്നീട് ചെമ്പട്ട് എന്ന സീരിയലിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി. ജോയ്സിയുടെ ജനപ്രിയ നോവലിന്റെ സീരിയല്‍ ആവിഷ്‌ക്കാരമായ ഭ്രമണത്തിലെ കഥാപാത്രമാണ് സ്വാതിയെ ജനപ്രിയ താരമാക്കി മാറ്റിയത്. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. സാഷ്യല്‍മീഡിയയില്‍ സജീവമായ സ്വാതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം, പെട്ടന്നുതന്നെയാണ് തരംഗമാകുന്നത്.

നര്‍ത്തകി കൂടിയായ സ്വാതിയുടെ വിവാഹം അടുത്തിടെയാണ്, ലോക്ഡൗണ്‍ ചട്ടങ്ങള്‍ പലിച്ച് നടന്നത്. ഛായാഗ്രാഹകനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. ഇപ്പോളിതാ കെട്ടിയോന്റെ കൂടെയുള്ള അമ്പലദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സ്വാതി. കെട്ടിയോന്‍ എന്ന ക്യാപ്ഷനോടെയാണ് സെറ്റുസാരിയുടുത്ത സ്വാതിയും, കറുത്ത ഷര്‍ട്ടണിഞ്ഞ പ്രതീഷിന്റെയും ചിത്രം താരംതന്നെ പങ്കുവച്ചത്. പിന്നാലെതന്നെ അമ്പലദര്‍ശനത്തിന്റെ ചിത്രത്തോടൊപ്പം പോസിറ്റീവ് എനര്‍ജി എന്നുപറഞ്ഞുള്ള ചിത്രവും സ്വാതി പങ്കുവച്ചിട്ടുണ്ട്.

ഭ്രമണം എന്ന പരമ്പരയില്‍ നിന്നായിരുന്നു സ്വാതിയും പ്രതീഷും കണ്ടുമുട്ടുന്നതും മറ്റും. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളെജില്‍ ബിഎ സാഹിത്യം വിദ്യാര്‍ഥി കൂടിയാണ്.

View post on Instagram
View post on Instagram