ഇടയ്ക്കിടെ പുത്തൻ ഗെറ്റപ്പുകൾ ഷെയർചെയ്യുന്ന ഉമാ നായർ, ഇപ്പോളിതാ തന്റെ പുതിയ വേഷപകര്‍ച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് വാനമ്പാടി. പരമ്പരയോടുള്ള ഇഷ്ടം അതിലെ കഥാപാത്രങ്ങളോടും അത് അവതരിപ്പിക്കുന്ന താരങ്ങളോടും പ്രേക്ഷകര്‍ക്കുണ്ട്. അത് അവരുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തവുമാണ്. വാനമ്പാടിയിലെ നിര്‍മലേടത്തിയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പലപ്പോഴും പ്രകടമായിരുന്നു. കഥാപാത്രത്തെ അവതരപ്പിക്കുന്ന ഉമാ നായര്‍ ഇടയ്ക്ക് മാറിനിന്നപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു ആരാധകര്‍.

സോഷ്യല്‍മീഡിയയില്‍ സജീവമായ ഉമ ഇടയ്‌ക്കെല്ലാം തന്റെ പുത്തന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. മുണ്ടുടുത്തും പുത്തന്‍ ചുരിദാറില്‍ സുന്ദരിയായി എത്തിയതുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോളിതാ തന്റെ പുതിയ വേഷപകര്‍ച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഉമാ നായര്‍. കണ്ണകിയായാണ് ഉമ ഫോട്ടോയില്‍ വേഷമിട്ടിരിക്കുന്നത്. ചരിത്രകഥകളില്‍ കേട്ടുമറന്ന കണ്ണകി എന്നും മനസ്സില്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നെന്നും, അതുകൊണ്ടുമാത്രമാണ് കണ്ണകിയെന്ന് കേട്ടപ്പോഴേക്ക് ഫോട്ടോയ്ക്ക് ചാടി വീണതെന്നുമാണ് ഉമ പറയുന്നത്.

'കണ്ണകി എന്നും അതിശയത്തോടെ കേട്ടിരുന്ന മാസ്സ് ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു... അങ്ങനെ ഒരു വേഷപകര്‍ച്ചക്ക് അവസരം കിട്ടിയപ്പോള്‍ ചാടിവീണു പിന്നെ കഥയില്‍ കേട്ടതുപോലെ ഒത്തില്ല എന്നാലും ആഗ്രഹം അതൊരു തെറ്റാല്ലാലോ.. അല്ലെ' എന്നു ചോദിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏതായാലും ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇത് ഏത് സീരിയലിന്റെ സെറ്റാണെന്നും, പുതിയ വേഷമാണോ എന്നെല്ലാമാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്. എന്നാല്‍ ഇത് സീരിയലിലെ വേഷമല്ല എന്ന് ഉമ എല്ലാവര്‍ക്കും മറുപടി നല്‍കുന്നുണ്ട്.