ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായ മൃദുല, ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സും മറ്റും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോളിതാ ശ്രീകൃഷ്‍ണ ജന്മാഷ്‍ടമിയോടനുബന്ധിച്ച് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മൃദുല.
ടെലിവിഷന്‍ പ്രേക്ഷകര്‍ ഭാര്യ എന്ന പരമ്പരയിലെ രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്‍ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. തന്മയത്തത്തോടെയുള്ള അഭിനയ ശൈലിയാണ് മൃദുലയുടേത്. ചില സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവളായത്. ഭാര്യക്കുശേഷം വിവിധ പ്രൊജക്ടുകളുമായി തിരക്കിലായിരുന്നു മൃദുല.
ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ സജീവമായ മൃദുല, ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാന്‍സും മറ്റും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഇപ്പോളിതാ ശ്രീകൃഷ്‍ണ ജന്മാഷ്‍ടമിയോടനുബന്ധിച്ച് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. കൃഷ്‍ണനെയോര്‍ത്ത് എഴുതി-പാടി നിര്‍വൃതിയടങ്ങിയ മീരാഭായ് ആയാണ് മൃദുലയെത്തുന്നത്. വെള്ള സാരിയും കയ്യിലൊരു തംബുരവും കഴുത്തിലെ രുദ്രാക്ഷമാലയുമെല്ലാമായി മൃദുല മീരയായി മാറിയിരിക്കുകയാണ്. 'കൃഷ്‍ണനെ സ്‌നേഹിക്കാന്‍, കൃഷ്‍ണന്‍ എന്നോടൊപ്പം ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. കൃഷ്‍ണനോട് എനിക്കുള്ള നിറഞ്ഞ സ്‌നേഹം മാത്രം മതി.. കൃഷ്‍ണനെക്കുറിച്ചുള്ള ചിന്ത എന്നെ ഉണര്‍ത്തുന്നു..' എന്നുപറഞ്ഞാണ് മൃദുല ചിത്രം പങ്കുവച്ചിരിക്കുന്നത്.
സന്ന്യസിക്കാന്‍ പോകരുതേയെന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്റിടുന്നത്. ജന്മാഷ്‍ടമി ദിനത്തില്‍ കൃഷ്ണനെ ഉപാസിക്കുന്ന മീരയായുള്ള വീഡിയോ മൃദുല പങ്കുവച്ചിരുന്നു. വീഡിയോയ്ക്കും ആരാധകര്‍ നല്ല അഭിപ്രായമാണ് നല്‍കിയിരിക്കുന്നത്.
