കറുത്തമുത്ത് പരമ്പരയിലെ ഗായത്രി എന്ന വില്ലത്തിയെ മലയാളികള്‍ക്ക് പെട്ടന്നങ്ങനെ മറക്കാന്‍ കഴിയില്ല. വില്ലത്തി വേഷത്തില്‍ മലയാളികള്‍ നെഞ്ചേറ്റിയ കഥാപാത്രമാണ് ദര്‍ശനാ ദാസ്. സ്വതസിദ്ധമായ അഭിനയമികവുകൊണ്ട്, ഏതുവേഷവും തനിക്ക് ചേരുമെന്ന് ദര്‍ശന ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. കറുത്തമുത്തിനുശേഷം സുമംഗലീഭവ എന്ന പരമ്പരയില്‍ ദേവി എന്ന വേഷം കൈകാര്യം ചെയ്യുമ്പോഴാണ് ദര്‍ശന പരമ്പരയുപേക്ഷിച്ച് ജീവിതം തുടങ്ങുന്നത്.

'സുമംഗലി ഭവ' പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് ദര്‍ശന വിവാഹം കഴിച്ചത്. വിവാഹത്തെക്കുറിച്ച് നിരവധി ഗോസിപ്പുകളാണ് പിന്നീട് സോഷ്യല്‍മീഡിയയില്‍ വന്നത്. ഇരുവരും ഒളിച്ചോടുകയായിരുന്നെന്നും, വീട്ടുകാര്‍ കലിപ്പിലാണെന്നും മറ്റുമാണ് ഗോസിപ്പുകാര്‍ പരത്തിയ വാര്‍ത്തകള്‍. എന്നാല്‍ തങ്ങളുടെ വീട്ടുകാര്‍ തന്നെയാണ് വിവാഹം ചെയ്തുതന്നെതെന്നുപറഞ്ഞ് ദര്‍ശന സോഷ്യല്‍മീഡിയയിലെത്തിയതോടെയാണ് ഗോസിപ്പുകള്‍ നിലയ്ക്കുന്നത്. മൗനരാഗം പരമ്പരയില്‍ മികച്ച വില്ലത്തിയായി മുന്നേറുകയായിരുന്ന ദര്‍ശന ഇപ്പോള്‍ കുറച്ചായി പരമ്പരയിലെത്താറില്ല.

വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദര്‍ശന. ഇപ്പോളിതാ തന്റെ വിവാഹജീവിതത്തിലെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം. 'നിങ്ങളുടെയുള്ളില്‍ ഒരു ചെറിയ ജീവിതത്തിന്റെ തുടിപ്പ് ഉണ്ടാകുന്നതിനേക്കാള്‍ മനോഹരമായ മറ്റൊരു ഫീലിംഗ് ഇല്ല.' എന്നുപറഞ്ഞാണ് ദര്‍ശന ചിത്രം പങ്കുവച്ചിരിക്കുന്നത്. താരത്തിന് ആശംസകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം മൗനരാഗത്തിലേക്ക് ഇനിയെപ്പോഴാണ് മടങ്ങിയെത്തുക എന്നാണ് ആരാധകര്‍ ദര്‍ശനയോട് ചോദിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

There is no better feeling than the movement of life inside of you🥰😍😍🤰🤰

A post shared by Darshana Das (@darshu_darshana_das) on Nov 3, 2020 at 6:30pm PST