ഇഷ്‍ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചത് മറ്റാരുമല്ല, കുടുംബവിളക്ക് പരമ്പരയിലെ മലയാളികളുടെ സ്വന്തം ശീതളാണ്.

ഇഷ്‍ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്നതാണ്. അത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങള്‍ അതിവേഗമാണ് ട്രെന്‍ഡിങ് ലിസ്റ്റില്‍ എത്തുന്നത്. അത്തരമൊരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകുന്ന തരത്തിലുള്ള ചിത്രം പങ്കുവച്ചത് മറ്റാരുമല്ല, കുടുംബവിളക്ക് പരമ്പരയിലെ മലയാളികളുടെ സ്വന്തം ശീതളാണ്.

വളരെ പെട്ടെന്നുതന്നെ മിനിസ്‌ക്രീനില്‍ ജനപ്രീതി നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'കുടുംബവിളക്ക്'. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പരമ്പര ടി.ആര്‍.പിയിലും മുന്നിലാണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്. മനോഹരമായ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതുകൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തിട്ടുണ്ട് അമൃതയും. സഹോദര ദിനത്തിന്റെ ഭാഗമായാണ് അനിയനൊപ്പമുള്ള ചിത്രം അമൃത പങ്കുവച്ചത്. 

View post on Instagram


നിരവധി ആളുകളാണ് അമൃതയുടെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഇത്ര ക്യൂട്ടായിരുന്നോ അമൃത, അന്നുള്ള അതേ കുട്ടിത്തം ഇപ്പോഴും ഉണ്ടല്ലോ, എന്നെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്‍തിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona