പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ സാന്ത്വനത്തില്‍ വീണ്ടും തുടങ്ങിയതോടെ സോഷ്യല്‍മീഡിയയിലും പരമ്പര വീണ്ടും തരംഗമായിരിക്കുകയാണ്

മലയാളികള്‍ ഹൃദയംകൊണ്ട് സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം (Santhwanam serial). കുടുംബ ബന്ധങ്ങളുടെ ആഴം മനോഹരമായി പറഞ്ഞുപോകുന്ന പരമ്പര റേറ്റിംഗിലും മുന്നില്‍ തന്നെയാണ്. മിക്ക ഇന്ത്യന്‍ ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരമ്പര പാണ്ഡ്യന്‍ സ്റ്റോഴ്സ് (Pandian stores) എന്ന തമിഴ് പരമ്പരയുടെ റീമേക്ക് ആണ്. പരമ്പരയിലെ എല്ലാ താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണുള്ളത്. ശിവാഞ്ജലിയും (Sivanjali) ഹരിയും അപ്പുവുമെല്ലാം സ്‌ക്രീനിനകത്തും പുറത്തും വലിയ ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ചെറിയൊരു ഇടവേളയ്ക്കുശേഷം ശിവാഞ്ജലിയുടെ പ്രണയത്തിലേക്കും മറ്റും കടന്നിരിക്കുകയാണ് പരമ്പര.

സാന്ത്വനത്തിന്‍റെ പുതിയ എപ്പിസോഡുകള്‍ രസകരമായാണ് മുന്നോട്ടുപോകുന്നത്. കാലങ്ങള്‍ക്കുശേഷം ശിവനും അഞ്ജലിയും ഒന്നിച്ചുള്ള പ്രണയനിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലും വൈറലായിട്ടുണ്ട്. ശിവാഞ്ജലിയുടെ ഇടയിലേക്ക് കട്ടുറുമ്പായി വരുന്ന കണ്ണനെ ശിവനും അഞ്ജലിയും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. ശിവനുമായി കുറച്ചുനേരം ഒറ്റയ്ക്കിരിക്കാം എന്നുകരുതിയാണ് അഞ്ജലി പോകുന്നത്, എന്നാല്‍ കൂടെ കണ്ണനും പോകുന്നത് അഞ്ജലിയെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തന്‍റെ സ്വതസിദ്ധമായ ശൈലിയിലെല്ലാം കണ്ണുകൊണ്ടും നോട്ടം കൊണ്ടും കണ്ണനെ പിന്തിരിപ്പിക്കാന്‍ അഞ്ജലി ശ്രമിക്കുന്നെങ്കിലും കണ്ണന്‍ കൂടെ പോവാന്‍ ശ്രമിക്കുന്നു. അഞ്ജലി സ്കൂട്ടറില്‍ കയറ്റാതെ ഒഴിവാക്കിയെങ്കിലും കണ്ണന്‍ നടന്ന് സ്‌റ്റോറില്‍ എത്തുന്നുണ്ട്. സ്‌റ്റോറിലെത്തിയ കണ്ണനെ ഒഴിവാക്കാനായി ശിവനും അഞ്ജലിയും ശ്രമിക്കുകയാണ്. കടയിലെ പിരിവിന് പോകുമ്പോള്‍ ശിവന്‍ അഞ്ജലിയെയാണ് കൂടെ കൂട്ടുന്നത്. കൂടെ ചെല്ലാനായി നിന്ന കണ്ണനെ ഒഴിവാക്കിയാണ് ശിവന്‍ അഞ്ജലിയെ കൂടെ കൂട്ടുന്നത്.

പ്രണയാര്‍ദ്രമായ നിമിഷങ്ങള്‍ സാന്ത്വനത്തില്‍ വീണ്ടും തുടങ്ങിയതോടെ സോഷ്യല്‍മീഡിയയിലും പരമ്പര വീണ്ടും തരംഗമായിരിക്കുകയാണ്. ശിവാഞ്ജലി ഒന്നിച്ച് സ്‌ക്കൂട്ടിയില്‍ പോകുന്ന രംഗങ്ങളും, കടയിലെ പ്രണയവുമെല്ലാം ആരാധകര്‍ സ്റ്റാറ്റസും സ്റ്റോറിയുമെല്ലാമാക്കുന്നുണ്ട്.