മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയയും. ഇവരുടെ മകൻ ജിയാനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജിഷിൻ.  ടിക് ടോക് വീഡിയോകളും ചിത്രങ്ങൾക്കുമൊപ്പം രസകരമായ കുറിപ്പും ജിഷിൻ പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ വരദയുടെ വീഡിയോക്കൊപ്പം ജിഷിൻ കുറിച്ചതും വൈറലായിരുന്നു. 'പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല'- എന്നായിരുന്നു ജിഷിൻ കുറിച്ചത്. 

ഇപ്പോഴിതാ ജിഷിൻ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 'എന്റെ നേർപെങ്ങളാ. അഭിനയിക്കാൻ വിട്ടാലോ എന്നൊരു ആലോചന. നല്ല പ്രൊജക്റ്റ്‌ വല്ലോം ഉണ്ടെങ്കിൽ ഡയറക്ടേഴ്സ് വിളിക്കണേ'- എന്നാണ് ജിഷിൻ ചിത്രത്തിനൊപ്പം കുറിച്ചത്. ജിഷിന്റെ പെണ്വേഷത്തിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. വിവാഹം ആലോചിച്ചും, വരദയേക്കാൾ സുന്ദരിയാണെന്നും പറഞ്ഞുള്ള ട്രോളുകളുമായാണ് ആരാധകർ ചിത്രം ഏറ്റെടുത്തത്.