ഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായ വാനമ്പാടിയോടും അതിലെ കഥാപാത്രങ്ങളോടും പ്രേക്ഷകര്‍ക്ക് പ്രത്യേകമൊരിഷ്ടമാണ്. പരമ്പരയോടുള്ള ഇഷ്ടം അതിലെ കഥാപാത്രങ്ങളോടും അത് അവതരിപ്പിക്കുന്ന താരങ്ങളോടും പ്രേക്ഷകര്‍ക്കുണ്ട്. അത് അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വ്യക്തവുമാണ്. വാനമ്പാടിയിലെ നിര്‍മലയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പലപ്പോഴും പ്രകടമായിരുന്നു. ഇന്ദുലേഖ എന്ന പരമ്പരയിലാണ് ഉമാനായര്‍ നിലവില്‍ അഭിനയിക്കുന്നത്.

ഇപ്പോഴിതാ ഇന്ദുലേഖയുടെ സെറ്റില്‍ വച്ചെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉമാനായര്‍. എക്കാലത്തെയും ട്രെന്‍ഡായ മഹീന്ദ്ര ഥാറിന്റെ കൂടെയാണ് ഉമാനായര്‍ നില്‍ക്കുന്നത്. ശക്തമായ കഥാപാത്രത്തെയാണ് ഇന്ദുലേഖ പരമ്പരയില്‍ ഉമ അവതരിപ്പിക്കുന്നത്. ആ രീതിയില്‍ നോക്കുമ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രം മാസ് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ശക്തമായ കഥാപാത്രമാണ് ഇന്ദുലേഖയിലെ ചേച്ചിയമ്മയ്ക്കുള്ളത്.

ബ്ലാക്ക് ഥാറിനൊപ്പം, ബ്ലാക്കില്‍ ചുവന്ന ബോര്‍ഡറുള്ള സാരിയുടുത്ത ഉമാനായരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 'ഇതൊക്കെ എന്തിനാ പോസ്റ്റുന്നത്.... എന്ന ചോദ്യം ചോദിക്കരുത് 😷 വെറുതെ ഒന്ന് കാണാൻ പിന്നല്ല' എന്നാണ് ചിത്രം പങ്കുവച്ച് ഉമ കുറിക്കുന്നത്. എന്തായാലും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ഈ പുതിയ ചിത്രത്തെ വരവേറ്റിരിക്കുന്നത്.'