കഥാപാത്രത്തിനായി വണ്ണം നിലനിർത്തിയ സുചിത്രയുടെ പുതിയ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയാണ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത വാനമ്പാടി എന്ന പരമ്പര അവസാനിച്ചിട്ടും അതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം പ്രേക്ഷകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ടവരാണ്. വാനമ്പാടിയിലെ അഭിനേതാക്കള്‍ സോഷ്യൽ മീഡിയയിലും സജീവമാണ്. ഒപ്പം തന്നെ ചെറിയൊരു വില്ലത്തി ഷെയ്‍ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കിലും പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് സുചിത്ര നായർ.

വാനമ്പാടി ടീം ഒരുമിക്കുന്ന പുതിയ പരമ്പര എത്തുമോയെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ആദ്യമേ മറുപടി നൽകിയത് സുചിത്രയായിരുന്നു. പരമ്പരകളിൽ നിന്ന് തൽക്കാലം മാറി നിൽക്കുകയാണെന്നും നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. പരമ്പര അവസാനിച്ച ശേഷം ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തുകയാണ് സുചിത്ര.

കഥാപാത്രത്തിനായി വണ്ണം നിലനിർത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിക്കുകയാണ്. വണ്ണം കുറച്ച് സ്ലിം ലുക്കിലാണ് പ്രേക്ഷകരുടെ സ്വന്തം പപ്പിയുടെ പുതിയ ഫോട്ടോകൾ എത്തിയിരിക്കുന്നത്. വണ്ണം കുറച്ചോ സുന്ദരിയായിരിക്കുന്നു എന്നു തുടങ്ങിയ കമന്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

View post on Instagram
View post on Instagram