വാനമ്പാടി എന്ന പരമ്പര അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസില്‍ അതിലെ കഥാപാത്രങ്ങള്‍ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്. പരമ്പര അവസാനിച്ചപ്പോള്‍ വലിയൊരു വേദനയായി ബാക്കിയായത് സുചിത്ര അവതരിപ്പിച്ച പത്മിനിയെന്ന കഥാപാത്രമാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്.

അല്പസ്വല്പം വില്ലത്തരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകര്‍ക്കെല്ലാം ഒരുപോലെ ഇഷ്ടമുള്ള വില്ലത്തിയായിരുന്നു പത്മിനി എന്ന പപ്പി. പേരുപോലെതന്നെ ശരിക്കും പാവയായാണ് പത്മിനി വില്ലത്തിയായത്. ഇപ്പോളിതാ തന്റെ പുതിയ ചിത്രത്തോടൊപ്പം സുചിത്ര കുറിച്ച വരികളാണ് വൈറലായിരിക്കുന്നത്.

ആത്മാഭിമാനമാണ് വലുതെന്ന് പറയുന്നതായിരുന്നു പത്മിനിയുടെ കുറിപ്പ്. 'വെറുതെ വിശദീകരണംനല്‍കി നിങ്ങളുടെ സമയം പാഴാക്കരുത്. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് മാത്രമാണ് കേള്‍ക്കാനാഗ്രഹിക്കുന്നത്. ആത്മാഭിമാനമാണ് വലുത്. നല്ലതുചെയ്യുക, ദൈവത്തോട് പ്രാര്‍ത്ഥിക്കുക.' എന്നാണ് സുചിത്ര ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് സുചിത്രയോട് കുശലം ചോദിച്ചെത്തുന്നത്. പത്മിനിയെ സോഷ്യല്‍മീഡിയയിലെങ്കിലും ഇപ്പോഴും കാണാനാകുന്നതിന്റെ ആശ്വാസവും ചിലരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൃഷ്ണകൃപാ സാഗരത്തിലെ ദുര്‍ഗ്ഗയായി. ശേഷം മിനി സ്‌ക്രീനില്‍ സജീവമായിരുന്നു താരം. എന്നാല്‍ വാനമ്പാടി അവസാനിക്കുന്നതോടെ സീരിയല്‍ രംഗത്തുനി്ന്ന് മാറനില്‍ക്കാനാണ് തീരുമാനമെന്ന് സുചിത്ര പലപ്പോഴും വ്യക്തമാക്കിയിരുന്നു. തന്റെ ഇഷ്ടമായ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ഇതെന്നാണ് സുചിത്ര പറഞ്ഞത്. എന്നാല്‍ സിനിമയില്‍ നല്ല വേഷം വന്നാല്‍ അഭിനയിക്കുമെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു.