ലയാളത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള പരമ്പരയാണ് വാനമ്പാടി. കുടുബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ വാനമ്പാടിയിലെ അഭിനേതാക്കളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പരമ്പരയിലെ പത്മിനിയും മോഹനും അനുമോളും തംബുരുവുമെല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളായാണ് ആരാധകര്‍ കാണുന്നത്. 

വാനമ്പാടി അതിന്റെ അവസാനഭാഗത്തേക്ക് എത്തിയിരിക്കുകയാണ്. ക്ലൈമാക്സടക്കം ഷൂട്ട് ചെയ്തു കഴിഞ്ഞു. എപ്പോഴും റേറ്റിംഗില്‍ ഒന്നാമതായി എത്തുന്ന പരമ്പര അവസാനിക്കുന്നതിന്റെ വിഷമത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ വേദന പ്രേക്ഷകര്‍ക്ക് മാത്രമല്ലെന്നും അഭിനേതാക്കളും ദു:ഖത്തിലാണെന്നതിന്റെ സൂചനയാണ് അവരുടെ വ്യക്തിപരമായ പ്രതികരണങ്ങൾ.

ഏറെ നിരാശയോടെയുള്ള ഒരു കുറിപ്പാണ് പരമ്പരയിൽ മോഹനനായി എത്തുന്ന സായ് കിരൺ പങ്കുവച്ചത്.  നിര്‍മ്മലേടത്തിയായെത്തുന്ന ഉമ നായരായിരുന്നു വാനമ്പാടിയെക്കുറിച്ചുള്ള പുതിയ വിശേഷം പങ്കുവെച്ചത്. ആയിരം എപ്പിസോഡ് പൂർത്തിയാക്കിയതിനുള്ള സന്തോഷമായിരുന്നു അത്.

രഞജിത്തേട്ടനും ചിപ്പിക്കും ആദിത്യന്‍ സാറിനും മറ്റ് ക്രൂ മെമ്പേഴ്‌സിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. വാനമ്പാടിയുമായി ബന്ധപ്പെട്ട ഓരോ വിശേഷവും ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുകയാണ്. താരങ്ങളെല്ലാം