Asianet News MalayalamAsianet News Malayalam

ഇനി ടെലിവിഷനിലെ 'മാളികപ്പുറ'ത്തെ കാണാം; ഏഷ്യാനെറ്റില്‍ പുതിയ സീരിയല്‍ ആരംഭിക്കുന്നു

അയ്യപ്പന്റെ കടുത്ത ഭക്തരായ മുത്തശ്ശിയും അവരുടെ ചെറുമകൾ ഉണ്ണിമോളും തമ്മിലുള്ള സ്നേഹബന്ധത്തെ ചുറ്റിപ്പറ്റിയാണ് സീരിയലിന്‍റെ കഥാവികാസം

malikappuram malayalam tv serial to start showing on asianet from november 6 nsn
Author
First Published Nov 3, 2023, 2:49 PM IST

ഭക്തിസാന്ദ്രമായ കഥ പറഞ്ഞ് തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു 2022 ല്‍ പുറത്തെത്തിയ മാളികപ്പുറം. ഇപ്പോഴിതാ അതേ പേരില്‍ ഒരു ടെലിവിഷന്‍ പരമ്പരയും ആരംഭിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്ന പരമ്പരയിലും അയ്യപ്പനോടുള്ള ഭക്തിയാണ് കഥയുടെ കേന്ദ്ര സ്ഥാനത്ത്. 

അചഞ്ചലമായ വിശ്വാസം, കുടുംബബന്ധങ്ങൾ, ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പരീക്ഷണങ്ങൾ ഒക്കെ ചേര്‍ന്നതാണ് പരമ്പരയുടെ കഥാവഴി. 
അയ്യപ്പന്റെ കടുത്ത ഭക്തരായ മുത്തശ്ശിയും അവരുടെ ചെറുമകൾ ഉണ്ണിമോളും തമ്മിലുള്ള സ്നേഹബന്ധത്തെ ചുറ്റിപ്പറ്റിയാണ് സീരിയലിന്‍റെ കഥാവികാസം. അനാഥയായ ഉണ്ണിമോൾ ചെറുപ്പം മുതൽ മുത്തശ്ശിയുടെ സംരക്ഷണയിലാണ്. അവർ ഒരുമിച്ച് അവരുടെ തോട്ടത്തിലെ പച്ചക്കറികൾ വിറ്റ് ജീവിതം നയിക്കുന്നു. ബന്ധുക്കളും അയൽക്കാരും സഹപാഠികളും ദൗർഭാഗ്യത്തിന്റെ വാഹകയായി ഉണ്ണിമോളെ മുദ്രകുത്തി പരിഹസിക്കുന്നു. എന്നിരുന്നാലും, ജീവിതത്തിലെ വെല്ലുവിളികളിലൂടെ അയ്യപ്പൻ തങ്ങളെ നയിക്കുമെന്ന വിശ്വാസത്തിൽ ഉണ്ണിമോളും മുത്തശ്ശിയും ഉറച്ചുനിൽക്കുന്നു.

ഗിരിദേവൻ എന്ന സ്കൂൾ കുട്ടിയായി അയ്യപ്പൻ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ആഖ്യാനത്തിന് അസാധാരണമായ വഴിത്തിരിവുണ്ടാകുന്നു. ഗിരിദേവൻ ഉണ്ണിമോൾക്ക് ഒഴിച്ചുകൂടാനാവാത്ത പിന്തുണയായി മാറുന്നു. മാളികപ്പുറം നവംബർ 6 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

ALSO READ : ഇനിയാണ് ട്വിസ്റ്റ്! അവസാനം വരെ പിടിച്ചിരുത്തുന്ന 'ഗരുഡന്‍': റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios