ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കൂടിയായ പ്രാചി ദില്ലിക്കാരിയാണ്. മലയാളത്തനിമയില്‍ തന്മയത്തത്തോടെയുള്ള ചിരിയുമായി നമുക്ക് മുന്നിലെത്തിയ മുക്കുത്തിപ്പെണ്ണിനെ ആരും മറന്നുകാണില്ല. മാമാങ്കം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന പ്രാചി തെഹ്ലാനെ കുറിച്ചാണ് പറയുന്നത്... ഉണ്ണിമായ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ പ്രാചി അവതരിപ്പിച്ചത്. ചരിത്ര വേഷത്തിലെത്തിയ ഉണ്ണിമായയുടെ മുക്കുത്തിപ്പാട്ട് നൃത്തം ഏറെ ശ്രദ്ധനേടിയിരുന്നു.

ഹിന്ദിയില്‍ ടെലിവിഷന്‍ താരമായാണ് പ്രാചി സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. പ്രാചി അടുത്തിടെ പങ്കുവച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സാധാരണ ഫോട്ടോഷൂട്ടല്ല, ലോക്ക്ഡൗണ്‍ കാലത്തെ സെല്‍ഫ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒപ്പം അണിയറക്കഥകളോടെ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

#selfshootseries #1 . 2020 has been a mad amazing start for me.. other than crazy number of travels in a matter of few months .. I also got my hair short and coloured for the very first time. Unfortunately because of lockdown didn’t get time to get a professional shoot done! But we are humans.. we learn to survive in all circumstances! 😬 wanting to do this since long..finally @rishuguptaa gave me motivation to do it.. to try self photo shoot at home.. it was tough.. but me and her were so happy to see the final outcome! All in basics with a vintage western vibe to the pictures.. and basic makeup. We made it happen and we present you these series of #quarantineshoot which is a #selfshoot done at home. 🙂 ❤️ . Concept: @rishuguptaa Styling: @rishuguptaa Photographer: ME Retouch: ME Makeup Hair: ME Wearing: @gap And @victoriassecret Shot on: @apple iPhone 11 PRO Editing Apps: @enlightphotofox @storychic_official . #lockdownbusy #beingbusyisfun #fashion #style

A post shared by PRACHI TEHLAN (@prachitehlan) on Jun 6, 2020 at 12:22am PDT


'2020 എന്നെ സംബന്ധിച്ചിടത്തോളം അതിശയിപ്പിക്കുന്ന ഒരു തുടക്കമാണ്.  ഭ്രാന്തമായ യാത്രകളുടെ എണ്ണം ഒഴികെ, ആദ്യമായി  എന്റെ മുടി ചെറുതായി വെട്ടി നിറം കൊടുത്തു. നിര്‍ഭാഗ്യവശാല്‍ ലോക്ക്ഡൗണ് കാരണം ഒരു പ്രൊഫഷണല്‍ ഷൂട്ട് പൂര്‍ത്തിയാക്കാന്‍ എനിക്ക് സമയം ലഭിച്ചില്ല. പക്ഷെ മനുഷ്യരാണ്, എല്ലാ സാഹചര്യങ്ങളിലും അതിജീവിക്കാന്‍ നമ്മള്‍ പഠിക്കും! 

വളരെക്കാലം മുതല്‍ ഇത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒടുവില്‍ റിഷു ഗുപ്ത  ഇത് ചെയ്യാന്‍ എനിക്ക് പ്രചോദനം നല്‍കി, അതെ വീട്ടില്‍ സ്വയം ഫോട്ടോഷൂട്ട് പരീക്ഷിക്കാന്‍... അത് കഠിനമായിരുന്നു, പക്ഷെ അതിന്റെ ഫലം ലഭിച്ചുവെന്ന് കണ്ടപ്പോള്‍ ഞാനും അവളും വളരെ സന്തോഷിച്ചു! ചിത്രങ്ങളിലേക്ക് വിന്റേജ് വെസ്റ്റേണ്‍ വൈബ് ഉള്‍ക്കൊള്ളിച്ച് ബേസ് മേക്കപ്പുമാണ് ചെയ്തിരിക്കുന്നത്. അങ്ങനെ ഞങ്ങളത് യാഥാര്‍ത്ഥ്യമാക്കി. ക്വാറന്റൈ കാല ഫോട്ടോഷട്ട് ചിത്രങ്ങളുടെ ഈ ശ്രേണി നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഇത് വീട്ടില്‍ തന്നെ സെല്‍ഫ് ഷൂട്ട് ചെയ്തതാണ്.'