കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.

രു സിനിമയുടെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണ് പ്രമോഷൻ മെറ്റീരിയലുകൾ. അക്കൂട്ടത്തിൽ പ്രധാനിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ. വരാൻ പോകുന്ന സിനിമ ഏത് ജോണറായിരിക്കും, എങ്ങനെയുള്ള പ്രമേയം ആയിരിക്കുമെന്ന ഏകദേശ ധാരണകൾ പ്രേക്ഷകരിൽ ഉണ്ടാകും. കൂടാതെ പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഘടകവും അതുതന്നെയാകും. അതുകൊണ്ട് തന്നെ ഫസ്റ്റ് ലുക്കുകൾ അതിസുക്ഷ്മമായണ് അണിയറപ്രവർത്തകർ ഡിസൈൻ ചെയ്യുക. അത്തരത്തിൽ പുറത്തിറങ്ങി മലയാളികളിൽ ആവേശമായിരിക്കുന്നൊരു ഫസ്റ്റ് ലുക്ക് ആണ് ടർബോ എന്ന സിനിമയിലേത്. 

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. ബ്ലാക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പിൽ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരം​ഗമായതിന് പിന്നാലെ മമ്മൂട്ടിക്ക് പകരം തങ്ങളുടെ പ്രിയതാരങ്ങളുടെ മുഖം ഉൾപ്പെടുത്തി പോസ്റ്ററുകൾ ആരാധകർ നിർമിക്കാൻ തുടങ്ങി. ഇവ ഇപ്പോൾ വൈറൽ ആണ്. 

വിജയ്, മോഹൻലാൽ, കമൽഹാസൻ, നിവിൽ പോളി, ജയറാം, അജിത് തുടങ്ങി ഒട്ടനവധി താരങ്ങളെ 'ടർബോ ജോസ്' ആയി കാണാം. ഇത്തരം പോസ്റ്ററുകൾ വന്നതിന് പിന്നാലെ കമന്റുകളുമായി മമ്മൂട്ടി ആരാധകരും രം​ഗത്തെത്തി. എന്തൊക്കെ പറഞ്ഞാലും ചെയ്താലും മമ്മൂക്കയുടെ തട്ട് താണുതന്നെയിരിക്കും എന്നാണ് ഇവർ പറയുന്നത്. 

'മാത്യു ദേവസി'യെയും 'ഓമന'യെയും ഏറ്റെടുത്ത് ജനങ്ങൾ; 'കാതല്‍' കളക്ഷനുമായി ഏരീസ്പ്ലക്സ്

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ. ആക്ഷന്‍- കോമഡി ചിത്രമാകും ടര്‍ബോ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. അതേസമയം, കാതല്‍ ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഭ്രമയുഗം, ബസൂക്ക എന്നീ ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..