മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞ ദിവസമായിരുന്നു ഈ വെള്ളിയാഴ്ച (6)

ഇന്‍സ്റ്റഗ്രാമിലൂടെ മമ്മൂട്ടി പങ്കുവെക്കുന്ന സ്വന്തം ചിത്രങ്ങള്‍ മിക്കപ്പോഴും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. മിനിറ്റുകള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ അവ വൈറല്‍ ആവാറുള്ളത്. ഇപ്പോഴിതാ തന്‍റെ മറ്റൊരു പുതിയ ചിത്രം കൂടി അദ്ദേഹം പങ്കുവച്ചിരിക്കുകയാണ്. ഞായറാഴ്ചയുടെ ആലസ്യത്തില്‍ വീട്ടിലിരിക്കുന്നതിന്‍റെ ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.

മുക്കാല്‍ മണിക്കൂറിനകം രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമാപ്രവര്‍ത്തകരും ആരാധകരും കമന്‍റുകളുമായി എത്തുന്നുണ്ട്. പൃഥ്വിരാജ്, ആഷിക് അബു, നീരജ് മാധവ് തുടങ്ങിയവരൊക്കെ കമന്‍റുമായി എത്തിയിട്ടുണ്ട്. 'കിംഗ്' എന്നാണ് പൃഥ്വിയുടെ കമന്‍റ്.

View post on Instagram

മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞ ദിവസമായിരുന്നു ഈ വെള്ളിയാഴ്ച (6). മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകള്‍ നേര്‍ന്നതും തങ്ങളുടെ മമ്മൂട്ടി അനുഭവങ്ങള്‍ പങ്കുവച്ചതും. അതേസമയം സിനിമയില്‍ അന്‍പതാണ്ട് പിന്നിടുന്ന വേളയിലും പുതിയ സിനിമകളുടെ ചര്‍ച്ചകളിലും ആലോചനകളിലുമാണ് മമ്മൂട്ടി. 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു' എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona