ബിഗ് ബോസ് സീസൺ മൂന്നിന്‍റെ വോട്ടിങ് മെയ് 29ന് അവസാനിച്ചിരുന്നു

ബിഗ് ബോസ് സീസൺ മൂന്നിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളായിരുന്നു ഡിംപലും മണിക്കുട്ടനും. ഇരുവര്‍ക്കുമിടയിലെ സൗഹൃദവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഷോ അപ്രതീക്ഷിതമായി അവസാനിച്ചപ്പോൾ ആരാധകർക്ക് ഏറെ മിസ് ആയത് അത്തരം സൗഹൃദ നിമിഷങ്ങള്‍ കൂടി ആയിരുന്നു. ഇപ്പോഴിതാ ഈ സുഹൃത്തുക്കള്‍ വീണ്ടും ഒരുമിച്ച് കണ്ടതിന്‍റെ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകരും.

ഡിംപൽ ആണ് മണിക്കുട്ടനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'സൗഹൃദം മധുരമുള്ളൊരു ഉത്തരവാദിത്തമാണ്, ഒരു അവസരമല്ല'- എന്ന കുറിപ്പോടെയാണ് ഡിംപൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ മണിക്കുട്ടനും ഡിംപലിനുമായി പ്രത്യേകം ആർമികൾ മത്സര സമയത്ത് ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോ നിമിഷങ്ങളും കോർത്തിണക്കി നിരവധി ചെറുവീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

ബിഗ് ബോസ് സീസൺ മൂന്നിന്‍റെ വോട്ടിങ് മെയ് 29ന് അവസാനിച്ചിരുന്നു. താമസം നേരിട്ടാലും ഫിനാലെ ഉണ്ടാവുമെന്നു തന്നെയാണ് സംഘാടകര്‍ ഇപ്പോള്‍ അറിയിക്കുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ ആയിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona