നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹശേഷം ഓഡിറ്റോറിയത്തിലെത്തിയ വരനും വധുവിനും സിനിമാ-രാഷ്ട്രീയ-സാംസ്കാരികരംഗത്തെ പ്രമുഖർ വിവാഹാശംസകൾ നേർന്നു.

മഞ്ജു വാര്യർ, രമേഷ് പിഷാരടി, ഗോകുൽ സുരേഷ്, സുരേഷ് ഗേപി വിജയരാഘവൻ, ഇന്ദ്രൻസ്, മിയ ജോർജ്, മേനക സുരേഷ്, സുരേഷ്, സായി കുമാർ, ബിന്ദു പണിക്കർ‌, മണികുട്ടൻ, ജയഭാരതി, മല്ലിക സുകുമാരൻ, കാർത്തിക, ശങ്കർ രാമകൃഷ്ണൻ, ​കെ ബി ​ഗണേഷ് കുമാർ, ശ്രീദേവി ഉണ്ണി, ആനി, ഷാജി കൈലാസ് തുടങ്ങി നിരവധി താരങ്ങൾ വധു വരൻമാർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു.

ഞായറാഴ്ച തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിക്കും. മണിയന്‍ പിള്ളയുടെ രണ്ടാമത്തെ മകന്‍ നിരഞ്ജന്‍ അഭിനേതാവാണ്. ബോബി, ഡ്രാമ, ഫൈനല്‍സ് എന്നീ സിനിമകളിൽ നിരഞ്ജന്‍ വേഷമിട്ടിട്ടുണ്ട്.