മഞ്ജു ഭാവങ്ങളാൽ സുന്ദരമായ നിരവധി വിഷ്വലുകൾ ചേർത്തൊരുക്കിയ ഒരു കൊളാഷ് വീഡിയോ ആണിത്.
മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാം ആയിരുന്ന മഞ്ജു വാര്യര്‍ പെട്ടെന്നാണ് സിനിമ നിര്‍ത്തി പോയത്. പതിനഞ്ച് വര്‍ഷങ്ങള്‍ ശേഷം 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് കൂടി സ്വന്തമാക്കി തന്റെ വിജയഗാഥ തുടരുകയാണ് മഞ്ജു ഇപ്പോൾ. താരത്തിന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഞൊടിയിടയിലാണ് വൈറലാകുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
മഞ്ജു ഭാവങ്ങളാൽ സുന്ദരമായ നിരവധി വിഷ്വലുകൾ ചേർത്തൊരുക്കിയ ഒരു കൊളാഷ് വീഡിയോ ആണിത്. എയ്‌മെർവെഡിംഗ് പിക്ചേഴ്സിന്റെ ഫോട്ടോഷൂട്ട് വേളയിലെ ചിത്രങ്ങളാണിവ. മഞ്ജു തന്നെയാണ് ഈ വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നല്ലോ ചേച്ചീ, എന്തു ഭംഗിയാ, സുന്ദരി തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മരക്കാർ: അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
