ലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജുവാര്യർ. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും സുപ്രധാനമായ പല കാര്യങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സഹോദരൻ മധുവാര്യർക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവയ്ക്കയാണ് മഞ്ജു. 

”ലളിതവും സുന്ദരവുമായ ത്രോബാക്ക് ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ,” എന്നാണ് ചേട്ടനൊപ്പമുള്ള ത്രോബാക്ക് ചിത്രത്തിന് മഞ്ജു വാര്യർ അടിക്കുറിപ്പ് നൽകിയത്. മധുവാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലളിതം സുന്ദരം’. ഈ പേര് ഓർമിപ്പിച്ചാണ് ചിത്രത്തിനൊപ്പം ‘ലളിതവും സുന്ദരവുമായ ത്രോബാക്ക് ‘ എന്ന് മഞ്ജു കുറിച്ചത്. 

ലളിതവും സുന്ദരവുമായ throwback 😂 @madhuwariar ഇരിപ്പ് കണ്ടാൽ ഒരു വൻ തമ്മിൽതല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ 😬 #lalithamsundaram

Posted by Manju Warrier on Thursday, 12 November 2020