ബോളിവുഡ് താരദമ്പതികളായ അമിതാബ് ബച്ചനും ജയ ബച്ചനുമൊപ്പം അണിഞ്ഞൊരുങ്ങി നിൽക്കുന്ന മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാര്യരുടെയും റെബ മോണിക്കയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കല്യാൺ ജ്വല്ലറിയുടെ പരസ്യ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്.

കല്യാൺ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് അമിതാഭ് ബച്ചനും, ജയാ ബച്ചനും പിന്നെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയ മഞ്ജു വാര്യരും. ഹെവി ഡിസൈനിലുള്ള ലഹങ്കയും കാഞ്ചിപുരം സാരിയും ധരിച്ചാണ് ചിത്രങ്ങളിൽ‌ മഞ്ജുവിനെ കാണുന്നത്. ഇതിനൊപ്പം പുത്തൻ ഡിസൈനിലുള്ള വജ്രാഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്.

നവവധുവിന്റെ വേഷത്തിലാണ് റെബയെ കാണാനാകുക. സിൽവർ നിറത്തിലുള്ള കാഞ്ചിപുരം സാരിക്കൊപ്പം അന്റിക് ഡിസൈനിലുള്ള ട്രെഡീഷണൽ ആഭരണങ്ങളാണ് റെബ അണിഞ്ഞിരിക്കുന്നത്.

ഷർവാണിയിൽ തിളങ്ങിയാണ് അമിതാ ബച്ചൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം മരതക പച്ചനിറത്തിലുള്ള കല്ലുമാലയും ധരിച്ചിരിക്കുന്നു.

ലഹങ്കയിൽ അതിസുന്ദരിയായി എത്തിയ ജയാബച്ചനും ഒരുക്കത്തിന്റെ കാര്യത്തിൽ ഒട്ടുംപിന്നിലല്ല. റൂബി കല്ലുമലയും ഒപ്പം വളകളും അണിഞ്ഞ് പരമ്പരാ​ഗത സ്റ്റൈലിലെത്തിയ താരം ആരാധകരുടെ ശ്രദ്ധപിട്ടുപറ്റുകയാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് പരസ്യച്ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും, കന്നഡ താരം ശിവരാജ് കുമാറും, തമിഴ് താരം പ്രഭുവും, കല്യാണിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായ ബോളിവുഡ് താര കത്രീന കെയ്ഫും പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പ്രശസ്ത ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് പരസ്യ ചിത്രം ചിത്രീകരിച്ചത്. പല ഭാഷകളിലുള്ള സൂപ്പർ താരങ്ങളുടെ ഒത്തുചേരല്‍ കൂടിയായി ചിത്രീകരണം മാറി. മള്‍ട്ടി സ്റ്റാര്‍ പരസ്യചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൽ സൂചിപ്പിക്കുന്നത്.