മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളില്‍ മുന്‍പന്തിയിലാണ് ലോലിതനെയും മണ്ഡോദരിയും, അഥവാ ശ്രീകുമാറും സ്നേഹയും. അഭിനേതാക്കളായ സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം  ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വിശേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു. മറിമായം എന്ന ഹാസ്യപരമ്പരയിലൂടെയാണ് ലോലിതനും മണ്ഡോദരിയുമെല്ലാം പ്രേക്ഷകരുടെ നെഞ്ചിലിടം പിടിക്കുന്നത്.

വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. ഇപ്പോളിതാ ടെലിവിഷനില്‍ തന്റെ ഭര്‍ത്താവായി അഭിനയിച്ച വിനോദ് കോവൂരിന് പിറന്നാള്‍ ആശംസകളുമായെത്തുകയാണ് സ്‌നേഹ. എന്റെ ടെലിവിഷനിലെ ആദ്യഭര്‍ത്താവിന്, വിനോട്ടന് പിറന്നാള്‍ ആശംസകള്‍ എന്നുപറഞ്ഞാണ് സ്‌നേഹ മറിമായം പരമ്പരയും ആദ്യ എപ്പിസോഡിലെ ചിത്രവും ചെറിയൊരു കുറിപ്പും പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ

എന്റെ ആദ്യത്തെ ടെലിവിഷന്‍ പരിപാടി ആയ മാറിമയത്തിന്റെ ആദ്യത്തെ എപ്പിസോഡിന്റെ ഫോട്ടോയാണ് ഇത്. ആദ്യത്തെ എപ്പിസോഡില്‍ അത്യാവശ്യം നല്ല പേടിയോടെ നിന്ന എനിക്ക് ധൈര്യം തന്നതില്‍ പ്രധാനി എന്റെ ഭര്‍ത്താവായി അഭിനയിച്ച വിനോട്ടനാണ്. മറിമായം 10വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ഒരുപാട് സന്തോഷം ഇങ്ങനെ നല്ലമനസുള്ള ഒരുകൂട്ടം ആളുകളുടെ കൂടെ വന്നുപെട്ടതില്‍. എന്റെ ടെലിവിഷനിലെ ആദ്യഭര്‍ത്താവിനു, വിനോട്ടന് പിറന്നാള്‍ ആശംസകള്‍.

എം.80 മൂസ എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളികളുടെ മനസ്സിലിടപിടിച്ച വിനോദ് കോവൂരിന് നിരവധി ആളുകളാണ് പിറനാനാള്‍ ആശംസകളുമായെത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

എന്റെ ആദ്യത്തെ ടെലിവിഷൻ പരിപാടി ആയ മാറിമയത്തിന്റെ ആദ്യത്തെ എപ്പിസോഡിന്റെ ഫോട്ടോയാണ് ഇത്. ആദ്യത്തെ എപ്പിസോഡിൽ അത്യാവശ്യം നല്ല പേടിയോടെ നിന്ന എനിക്ക് ധൈര്യം തന്നതിൽ പ്രധാനി എന്റെ ഭർത്താവായി അഭിനയിച്ച വിനോട്ടനാണ്. മറിമായം 10വർഷത്തിലേക്കു കടക്കുമ്പോൾ ഒരുപാട് സന്തോഷം ഇങ്ങനെ നല്ലമനസുള്ള ഒരുകൂട്ടം ആളുകളുടെ കൂടെ വന്നുപെട്ടതിൽ 😍 എന്റെ ടെലിവിഷനിലെ ആദ്യഭർത്താവിനു, വിനോട്ടന് പിറന്നാൾ ആശംസകൾ 🎂🎂🎂#marimayam #happybirthday #vinodkovoor #moidu #moosa #mandothari #malayalamcinema #malayalamtelevision #manikandanpattambi #mazhavilmanorama

A post shared by Sneha Sreekumar (@sreekumarsneha) on Jul 17, 2020 at 12:35am PDT