വ്യത്യസ്തമായ അവതരണ രീതിയിലൂടെയാണ് മലയാളികളുടെ മനസില്‍ മീര അനില്‍ സ്ഥാനം പിടിക്കുന്നത്. കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലെ ആങ്കറിങ്ങിലൂടെ ഏവര്‍ക്കും സുപരിചിതയാണ് മീരയിന്ന്. ഏറെ ആരാധകരും മീരയ്ക്കുണ്ട്. മീരയുടെ എന്‍കേജ്മെന്‍റ് വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ചകളിലൊന്ന്. ആരെയും അറിയിക്കാതെ സര്‍പ്രൈസ് ആയിട്ടായിരുന്നു  മീര തന്‍റെ വിവാഹ വിശേഷം പങ്കുവച്ചത്. അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും ഇരുവരുടെയും പ്രണയം ഏറെ രസകരമാണ്.

അതെ ഇതൊരു അറേഞ്ച്ഡ് വിവാഹമാണ്, പക്ഷെ അദ്ദേഹത്തെ എനിക്ക് അറിയില്ലെന്ന് പറയാന്‍ കഴിയില്ല. ഇങ്ങനെയൊരാള്‍ക്ക് വേണ്ടിയാണ് ഈ വര്‍ഷങ്ങള്‍ മുഴുവന്‍ ഞാന് കാത്തിരുന്നത്. താന്‍റേത് എന്തായാലും ഒരു പ്രണയ വിവാഹമായിരിക്കുമെന്നായിരുന്നു കുടുംബത്തിലെ എല്ലാവരും കരുതിയിരുന്നത്.ഒരു മണിരത്നം ചിത്രത്തിലെ പ്രണയം പോലെ ഒരു പ്രണയകഥയായിരുന്നു താനും പ്രതീക്ഷിച്ചിരുന്നത്. 

ജോലിത്തിരക്കിനിടയില്‍ ഭാഗ്യത്തിന് അത് സംഭവിച്ചില്ല. തന്‍റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യമായി വിഷ്ണുവിനെ കാണുന്നത്. ആ നിമിഷം മുതല്‍ ഞാന്‍ 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്" കണ്‍സപ്റ്റില്‍ അന്ധമായി വിശ്വസിച്ചു തുടങ്ങി. അദ്ദേഹം എന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. കെട്ടിപ്പിടിച്ച് എന്തുകൊണ്ട് ഇത്ര വൈകിയെന്നു എന്ന് ചോദിക്കാന്‍ തോന്നിയെന്നു മീര പറഞ്ഞു.

പാരന്‍റ്സ് കണ്ടെത്തിത്തരുന്നവരായിരിക്കും നല്ലതെന്ന ഉപദേശവും മീര നല്‍കുന്നു. അവര്‍ക്കറിയാം അവരുടെ കുട്ടികള്‍ക്ക് എന്ത് വേണമെന്ന്. എന്‍കേജ്മെന്‍റ് ദിനത്തിലെ ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ഞങ്ങളുടെ പ്രണയത്തിനുള്ള തെളിവാണ് അതെന്നായിരുന്നു മറുപടി. എന്നാല്‍ സോഷ്യല്‍മീഡിയയിലെ ചില കമന്‍റുകളില്‍ ദുഖമുണ്ടെന്നും മീര പറയുന്നു.

പകുതി കമന്‍റുകള്‍ എന്നാണ് ഡിവോഴ്സ് എന്നാണ്. പക്ഷെ എല്ലാവരും വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്. പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞു. വിവാഹ ശേഷം കരിയര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും മീര വ്യക്തമാക്കി. വിഷ്ണു അത് ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് വിടാന്‍ തയ്യാറാണ്. പക്ഷെ അദ്ദേഹം എന്‍റെ പ്രൊഫഷനില്‍ സന്തോഷവാനാണെന്നും മീര വ്യക്തമാക്കി.