ഡിസംബറിലാണ് മേഘ്‌നയ്ക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചത്. താരത്തിന്റെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ അകാലവിയോഗം. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ജൂനിയർ ചീരുവിന് കൊവിഡ് വന്നതിനെ പറ്റി മേഘ്ന പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്. 

കൊവിഡിന്റെ ആദ്യ വരവില്‍ കുഞ്ഞിനും കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മഹാമാരി തന്നെ വല്ലാതെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും മേഘ്‌ന പറയുന്നു. കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായമുളളപ്പോഴാണ് കൊവിഡ് വന്നത്. ആ സമയത്ത് താന്‍ പരിഭ്രാന്തിയിലായിരുന്നു എന്നാണ് മേഘ്‌ന പറഞ്ഞത്. കൊവിഡ് ബാധിച്ച കുട്ടികളെ എങ്ങനെ പരിശോധിക്കണം എന്ന സമീറ റെഡ്ഡിയുടെ വീഡിയോ പങ്കുവെച്ചാണ് മേഘ്‌ന ഇക്കാര്യം കുറിച്ചത്.

ഡിസംബറിലാണ് മേഘ്‌നയ്ക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചത്. താരത്തിന്റെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

View post on Instagram