ഫെബ്രുവരി പതിനാല് പ്രണയദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മേഘ്നയുടേയും ചിരഞ്ജീവി സർജയുടേയും ആരാധകർ. 

ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടേയും മേഘ്ന രാജിന്റെയും കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അധികം വൈകാതെ മേഘ്ന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും മേഘ്ന സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ജൂനിയർ ചീരുവന്റെ ചിത്രങ്ങളൊന്നും ഇതുവരെ മേഘ്ന പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ കുഞ്ഞിനെ കാണാൻ തയ്യാറായിരിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് നടി.

ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു വീഡിയോയിൽ ചിരുവിന്റെയും തന്റെയും ചിത്രങ്ങളും ഒപ്പം കുഞ്ഞിന്റെ ശബ്ദവും ചേർത്താണ് മേഘ്നയുടെ കുറിപ്പ്. കുഞ്ഞിന്റെ ശബ്ദമാണ് നിങ്ങൾ കേട്ടത്. അവനെ നിങ്ങൾക്ക് കാണിക്കാൻ കാത്തിരിക്കുകയാണ് താൻ. ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂവെന്ന് മേഘ്ന കുറിക്കുന്നു.

ബേബി സി എന്നാണ് മേഘ്ന മകനെ വിളിക്കുന്നത്. കുഞ്ഞിന്റെ പോളിയോ വാക്സിനേഷൻ ചിത്രങ്ങളും നേരത്തേ നടി പങ്കുവെച്ചിരുന്നു. ഫെബ്രുവരി പതിനാല് പ്രണയദിനത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മേഘ്നയുടേയും ചിരഞ്ജീവി സർജയുടേയും ആരാധകർ. 

View post on Instagram