കാലത്തിലുള്ള ചിരഞ്‍ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകരും കുടുംബാം​ഗങ്ങളും കേട്ടത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്.

ഇതിനിടെ മേഘ്ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റായ വാർത്തകളാണെന്ന് മേഘ്ന അറിയിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മേഘ്ന ഇപ്പോൾ. സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം മേഘ്ന പങ്കുവച്ചിരുന്നു. ചിരുവിന്റെ കട്ടൗട്ട് അരികെ വച്ചുള്ള ചിത്രങ്ങളായിരുന്നു അവ. ഇപ്പോഴിതാ ബേബി ഷവറിന്റെ ബാക്കി ചിത്രങ്ങളാണ് മേഘ്ന പങ്കുവയ്ക്കുന്നത്.

ചിരഞ്ജീവി മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൃശ്യമാക്കിക്കൊണ്ടാണ് ഈ ചടങ്ങിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ ചിരുവിന്റെ അഭാവം ഉണ്ടാവാതിരിക്കാനാണ് വലിയൊരു കട്ടൗട്ട് സ്ഥാപിച്ചത്. ഈ ചിത്രങ്ങളും വീഡിയോകളും ആരാധകരുടെയുള്ളിൽ നോവുണർത്തിയിരിക്കുകയാണ്.