ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മേഘ്‌ന വിൻസെന്റ് സാന്ത്വനം 2 എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റിലേക്ക് തിരിച്ചെത്തി.

തിരുവനന്തപുരം: ചന്ദനമഴ എന്ന പരമ്പരയിലെ അമൃതയായിട്ട് തന്നെയാണ് ഇപ്പോഴും ആളുകള്‍ മേഘ്‌ന വിന്‍സെന്റിനെ കാണുന്നത്. അതിന് ശേഷം വ്യക്തി ജീവിതത്തിലും കരിയറിലും മേഘ്‌നയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ചന്ദനമഴ എന്ന സീരിയലിലൂടെയാണ് മേഘ്‌ന വിന്‍സന്റ് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. അമൃത അര്‍ജുന്‍ ദേശായി എന്ന കഥാപാത്രം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഏഴ് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മേഘ്‌ന വിന്‍സെന്റ് ഏഷ്യനെറ്റിലേക്ക് തിരിച്ചതിയതിന്റെ സന്തോഷം പങ്കുവെച്ച് അടുത്തിടെ താരം ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാന്ത്വനം 2വിലൂടെയാണ് ഏഷ്യാനെറ്റിലേക്ക് തിരികെ എത്തിയത്. ഇപ്പോഴിതാ ലൊക്കേഷൻ ഫൺ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. സഹ താരങ്ങൾക്കൊപ്പം പങ്കുവെച്ച റീൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സാന്ത്വനം 2വിൽ വിവാഹ ഒരുക്കങ്ങളാണ് നടക്കുന്നത്. അതെ വേഷത്തിലാണ് റീലിലും എത്തിയിരിക്കുന്നത്. നടൻ ദീപൻ ആണ് സീരിയലിലെ നായകൻ.

ചന്ദനമഴ സീരിയല്‍ കഴിയുന്നതിന് മുന്‍പ് തന്നെ സീരിയലില്‍ നിന്ന് മേഘ്‌ന പിന്മാറിയിരുന്നു. മറ്റൊരു നടി പകരക്കാരിയായി വന്നുവെങ്കിലും പ്രേക്ഷക മനസില്‍ മേഘ്‌ന തന്നെയാണ് അമൃത. അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്‌ന തന്റേതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും പ്രേക്ഷകർക്ക് മുന്നിൽ ഏറെ സജീവയായിരുന്നു. ഹൃദയം എന്ന സീരിയലിലും നടിയിപ്പോൾ അഭിനയിക്കുന്നുണ്ട്.

ചന്ദനമഴയ്ക്ക് ശേഷം തമിഴില്‍ തിരക്കിലായിരുന്നു മേഘ്‌ന. അതിന് ശേഷം തിരിച്ചെത്തി സീ കേരളത്തിലും സണ്‍ ടിവിയിലും എല്ലാം സജീവമായി. പക്ഷേ ഏഷ്യനെറ്റിലേക്ക് ഒരു തിരിച്ചുവരവുണ്ടായില്ല. ഇപ്പോള്‍ അഭിനേത്രിയും നര്‍ത്തകിയും മാത്രമല്ല, കര്‍ഷക കൂടെയാണ്. തന്റെ കൃഷിയിടത്തിലെ വിശേഷങ്ങളും മേഘ്‌ന അധികവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

'എപ്പോഴും നിങ്ങൾക്ക് വേണ്ടി റെഡി ആയി നിൽക്കുന്ന ആ വ്യക്തി', പദ്മയെക്കുറിച്ച് ശ്യാം

ഗര്‍ഭകാല ഫോട്ടോഷൂട്ട് പുറത്തുവിട്ടു; നടി രാധിക ആപ്തയ്ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം !