Asianet News MalayalamAsianet News Malayalam

മഹാമാരിക്കിടയിലും സ്വയം മറന്ന് നൃത്തം; ‘ജറുസലേമ ഡാൻസ് ചലഞ്ചി‘ൽ പങ്കാളിയായി മേതില്‍ ദേവികയും

ഈ മഹാമാരി വർഷത്തിലെ ഏറ്റവും ആകർഷകവും രസകരവുമായ വെല്ലുവിളികളിൽ ഒന്നായി മാറുകയായിരുന്നു  ജറുസലേമ ഡാന്‍സ് ചലഞ്ച്. ഇന്ത്യയിലടക്കം ആയിരക്കണക്കിന് ആളുകൾ ഏറ്റെടുത്ത വെല്ലുവിളി സൈബർ ഇടങ്ങളിൽ വിസ്മയം തീർക്കുകയാണ്. 

methil devika perform jerusalema dance challenge
Author
Kollam, First Published Dec 5, 2020, 9:55 AM IST

കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തേൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകജനത. ലോക്ക്ഡൗണിൽ വീടുകളിൽ തന്നെ കഴിഞ്ഞ് വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ട അഭിനേതാക്കൾ ഉൾപ്പടെയുള്ളവരുടെ വീഡിയോകളും വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനിടയിൽ ലോകമെമ്പാടും തരം​ഗമായ ചലഞ്ചാണ് ‘ജെറുസലേമ ഡാൻസ് ചലഞ്ച്’. ട്രെൻഡായി മാറിയതോടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കയാണ് ഈ ഗാനത്തിന്റെ നൃത്താവിഷ്കാരങ്ങൾ. ഇപ്പോഴിതാ ചലഞ്ചില്‍ പങ്കാളിയാകുകയാണ് നര്‍ത്തകി മേതില്‍ ദേവിക. 

മേതില്‍ ദേവികയുടെ സമൂഹമാധ്യമ പേജിലൂടെ പുറത്തുവന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. നിരവധി പേരാണ് ദേവികയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയത്. മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും സ്വയം മറന്ന് നൃത്തം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ജറുസലേമ ഡാന്‍സ് ചലഞ്ചിലൂടെ. 

ഈ മഹാമാരി വർഷത്തിലെ ഏറ്റവും ആകർഷകവും രസകരവുമായ വെല്ലുവിളികളിൽ ഒന്നായി മാറുകയായിരുന്നു  ജറുസലേമ ഡാന്‍സ് ചലഞ്ച്. ഇന്ത്യയിലടക്കം ആയിരക്കണക്കിന് ആളുകൾ ഏറ്റെടുത്ത വെല്ലുവിളി സൈബർ ഇടങ്ങളിൽ വിസ്മയം തീർക്കുകയാണ്. അടിസ്ഥാനപരമായി, ജറുസലേമ ഒരു ദക്ഷിണാഫ്രിക്കൻ ഡി‌ജെയുടെ പാട്ടാണ്. ദക്ഷിണാഫ്രിക്കൻ ഗായകനായ നോംസെബോയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 2020 ജൂലൈ 10നാണ് ​ഗാനം പുറത്തിറങ്ങിയത്. അന്ന് മുതൽ ഗാനം വലിയ പ്രചാരം നേടുകയായിരുന്നു.

Follow Us:
Download App:
  • android
  • ios